
കൊച്ചി: 29-കാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പെരുമ്പാവൂര്‍ ഓടക്കാലിയിലാണ് സംഭവം. ഓടക്കാലി പുളിയാമ്പിള്ളി മുഗള്‍ നെടുമ്പുറത്ത് വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനിയാണ് മരിച്ചത്.
സമീപത്തെ സ്വകാര്യ മൈക്രോ ഫൈനാന്‍സ് സ്ഥാപനത്തില്‍ നിന്ന് ചാന്ദിനി പണം വായ്പ എടുത്തിരുന്നുവെന്നാണ് വിവരം. ഇതിന്റെ ഗഡുക്കള്‍ അടയ്ക്കേണ്ട ദിവസമായിരുന്നു ഇന്നലെ. ഫൈനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരില്‍ ചിലര്‍ ഇവരുടെ വീട്ടില്‍ വന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറുപ്പുംപടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Also: ടിപി കേസിലെ പ്രതിയായ ട്രൗസര്‍ മനോജിനും ശിക്ഷാ ഇളവിന് നീക്കം
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശ ഹെല്‍പ് ലൈനില്‍ വിളിക്കുക.
Post Your Comments