തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കള്‍ക്കും സ്ഥലകാലബോധം നഷ്ടപ്പെട്ടുവെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിക്ക് വോട്ട് ചെയ്തവർ തെറ്റുതിരുത്തണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ക്രൈസ്തവസഭാ നേതൃത്വത്തിനെ ഭീഷണിപ്പെടുത്തുന്ന സ്വരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ കോഴിക്കോട്ടേ പ്രസംഗമെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
read also : പതിനാലുവയസ്സുകാരിയെ ഭീഷണിപ്പെടുത്തി നഗ്നഫോട്ടോകള്‍ കൈക്കലാക്കി, യുവാവ് പിടിയിൽ
സംസ്ഥാനത്ത് മണിപ്പൂർ വിഷയം എത്ര ആളി കത്തിച്ചിട്ടും വിശ്വാസികള്‍ ഏറ്റെടുക്കാതിരുന്നതിന്റെ ചൊരുക്കാണ് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നത്. സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വിമർശനത്തോട് മൃദുസമീപനം പുലർത്തുന്ന മുഖ്യമന്ത്രി ക്രിസ്ത്യൻ മതമേലദ്ധ്യക്ഷൻമാരെ ഭീഷണിപ്പെടുത്തുകയാണ്. പിണറായി വിജയനെ മാറ്റണമെന്നാണ് സിപിഎമ്മിലെ നേതാക്കള്‍ പരസ്യമായി പറയുന്നത്. മുഖ്യമന്ത്രിയാകാതിരിക്കാനാണോ ശൈലജയെ പിണറായി വടകര സ്ഥാനാർത്ഥിയാക്കിയതെന്ന് അവർ പറയട്ടെ. തെരഞ്ഞെടുപ്പിലെ വൻ പരാജയം സിപിഎം നേതാക്കളെ വിറളിപിടിപ്പിച്ചിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Post Your Comments