Latest NewsKeralaNews

വിലക്കയറ്റത്തില്‍ വലഞ്ഞ് ജനം, സപ്ലൈകോയിലും ആശ്വാസമില്ല, സബ്‌സിഡി സാധനങ്ങള്‍ കിട്ടാനില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴും സാധാരണക്കാരുടെ ആശ്രയമായ സപ്ലൈകോയിലും സ്ഥിതി വ്യത്യസ്തമല്ല. പഞ്ചസാരയടക്കം സബ്‌സിഡി സാധനങ്ങള്‍ മാസങ്ങളായി കിട്ടാനില്ലാത്ത സ്ഥിതിയാണ്. പരാതികള്‍ രൂക്ഷമാകുന്നതിനിടയിലും സപ്ലൈകോയുടെ അമ്പതാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.

Read Also: ബോംബ് നിര്‍മ്മാണ കേന്ദ്രമായി മാറി കണ്ണൂര്‍, കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

പഞ്ചസാരയുള്‍പ്പെടെ സബ്സിഡി സാധനങ്ങള്‍ പലതും മാസങ്ങളായി ഔട്ട്‌ലെറ്റില്‍ വന്നിട്ട്. സബ്സിഡി ഇല്ലാത്ത സാധനങ്ങള്‍ക്ക് ഇവിടെ വിലക്കുറവുമില്ല. എന്നാല്‍ അനാവശ്യ പ്രചരണം സപ്ലൈകോയെ ബാധിച്ചെന്ന് ഭക്ഷ്യ സിവില്‍ സ്‌പ്ലൈസ് മന്ത്രി ജി.ആര്‍.അനില്‍ പ്രതികരിക്കുന്നത്. ഒന്നോ രണ്ടോ സബ്‌സിഡി സാധനങ്ങള്‍ ഇല്ല എന്നതിന് പകരം മറ്റ് ഉല്‍പ്പന്നങ്ങള്‍ പോലും ഇല്ല എന്ന് പ്രചരിപ്പിച്ചുവെന്നാണ് മന്ത്രി പ്രതികരിക്കുന്നത്. 11 കോടി രൂപ കച്ചവടം ഉണ്ടായിരുന്ന സപ്ലൈകോയുടെ വിറ്റുവരവ് ഇപ്പോള്‍ മൂന്ന് കോടിയിലേക്കും രണ്ടു കോടിയിലേക്കും താഴ്ന്നതായി മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button