Latest NewsDevotionalSpirituality

ഈ 4 കാര്യങ്ങളെ നിങ്ങള്‍ ഒരിക്കലും വിശ്വസിക്കരുതെന്ന് ഗരുഡ പുരാണത്തിൽ പറയുന്നു, ജീവൻ വരെ അപകടത്തിലായേക്കാം

സനാതന ധര്‍മ്മത്തില്‍ ഗരുഡപുരാണത്തെ മഹാപുരാണമായി കണക്കാക്കപ്പെടുന്നു. ഈ പുരാണത്തില്‍ മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെയും ശ്രീ ഹരി വിഷ്ണുവിന്റെയും സംഭാഷണത്തിലൂടെ ശരിയായ ജീവിതരീതി, പുണ്യം, ഭക്തി, ശാന്തത, യാഗം, തപസ്സ് മുതലായവയുടെ പ്രാധാന്യത്തെക്കുറിച്ചാണ് വിവരിക്കുന്നത്. ഇതിൽ പറയുന്ന നാല് കാര്യങ്ങൾ ഒരിക്കലും ചെയ്യരുതെന്നാണ് പ്രതിപാദിച്ചിരിക്കുന്നത്. ജീവിതത്തില്‍ ചില വ്യക്തികളെയും കാര്യങ്ങളെയും വിശ്വസിക്കരുതെന്നും ഈ പുരാണത്തില്‍ പറഞ്ഞിട്ടുണ്ട്.

ഗരുഡപുരാണം പറയുന്ന, ഒരിക്കലും വിശ്വസിക്കാന്‍ പാടില്ലാത്ത ആളുകളെയും കാര്യങ്ങളെയും കുറിച്ച് അറിയാം. ഗരുഡപുരാണം അനുസരിച്ച്, ഒരാള്‍ ഒരിക്കലും ഉന്നത സ്ഥാനം വഹിക്കുന്ന വ്യക്തികളെ ( മേലുദ്യോഗസ്ഥരെ ) വിശ്വസിക്കരുത്. അതായത്, തന്നേക്കാള്‍ ഉയര്‍ന്ന സ്ഥാനത്ത് ഇരിക്കുന്ന ആളുകളെ പൂര്‍ണ്ണമായും വിശ്വസിക്കുന്നത് ഒഴിവാക്കണം. ഇത്തരം ആളുകളോട് നിങ്ങളുടെ രഹസ്യങ്ങള്‍ ഒരിക്കലും പറയരുത്. കാരണം സമയം വരുമ്പോള്‍, അവര്‍ നിങ്ങളുടെ വാക്കുകള്‍ അവരുടെ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചേക്കാം. അതിനാല്‍ പേടിച്ച് ജീവിക്കുന്നതിനേക്കാള്‍ നല്ലത് അവരോട് ഒന്നും പറയാതിരിക്കുന്നതാണ്.

നിങ്ങള്‍ക്കും നിങ്ങളുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇടയില്‍ എപ്പോഴും അകലം പാലിക്കുക. അടുത്തതായി, നിങ്ങളുടെ ശത്രുവിന്റെ സേവകനെ ഒരിക്കലും വിശ്വസിക്കരുത്. പുരാണത്തില്‍ ഇതിന് തെളിവായി നിരവധി കഥകളുണ്ട്. നിങ്ങള്‍ നിങ്ങളുടെ ശത്രുവിന്റെ ദാസനെ വിശ്വസിച്ച് എന്തെങ്കിലും അവരോട് പറയുന്നുവെങ്കില്‍, അവര്‍ എല്ലാ രഹസ്യങ്ങളും നിങ്ങളുടെ ശത്രുവിന്റെ അടുത്തെത്തിക്കും. അതിനാല്‍ നിങ്ങളുടെ സ്വകാര്യ രഹസ്യങ്ങള്‍ എപ്പോഴും ശത്രുക്കളുടെ സേവകരില്‍ നിന്ന് മറച്ചുവെക്കുക. പിന്നീട് വിശ്വസിക്കരുതാത്തത് തീയെ ആണ്. തീയെ ഒരിക്കലും വിശ്വസിക്കരുത്.

കാരണം ഏത് നിമിഷവും ഒരു തീപ്പൊരിയില്‍ നിന്ന് ഭയാനകമായ അഗ്നി രൂപപ്പെട്ടേക്കാം. ഇതുമൂലം ജീവനും സ്വത്തിനും നാശം സംഭവിച്ചേക്കാം. അതിനാല്‍ കൃത്യസമയത്ത് തീ നിയന്ത്രണവിധേയമാക്കേണ്ടത് വളരെ പ്രധാനമാണ്. അല്ലെങ്കില്‍, അഗ്‌നി അതിന്റെ ഭയാനകമായ രൂപത്തില്‍ സര്‍വ്വതും നശിപ്പിക്കും. അതുപോലെ തന്നെയാണ്, പാമ്പിനെയും. വിഷം ഉള്ളതായാലും ഇല്ലെങ്കിലും പാമ്പിനെ എപ്പോഴും നിങ്ങള്‍ ഭയക്കണം. കാരണം അത് നിങ്ങളുടെ മരണത്തിന് വരെ കാരണമായേക്കാം. അതുകൊണ്ട് തന്നെ എവിടെയെങ്കിലും നിങ്ങള്‍ പാമ്പിനെ കണ്ടാല്‍ കരുതലോടെ നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button