ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ഉണ്ടാക്കാനായി ബസിന് മുന്നില്‍ നിന്ന് അപകടരമായി അഭ്യാസം നടത്തി യുവാവിന്റെ ദൃശ്യങ്ങൾ വൈറൽ. ഹൈദരബാദില്‍ ഇന്നലെയാണ് സംഭവം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ യുവാവിനും ചിത്രീകരിച്ചവര്‍ക്കുമെതിര രൂക്ഷവിമര്‍ശനമാണുയരുന്നത്.
read also: ബിജെപി മണ്ഡലം കമ്മിറ്റി യോഗം നടന്ന വീട് വളഞ്ഞ് സിപിഎം പ്രവര്‍ത്തകരുടെ കയ്യേറ്റം
ഹൈദരബാദിലെ തിരക്കേറിയ റോഡില്‍ നിന്നായിരുന്നു വീഡിയോ ചിത്രീകരണം. ഓടുന്ന ബസിന് മുന്നില്‍ കയറി നിന്ന് ബസിനടിയില്‍ കിടക്കുന്നത് വീഡിയോയി കാണാം.
ബസ് പോയി കഴിഞ്ഞ് യുവാവ് എഴുന്നേല്‍ക്കുമ്പോള്‍ റോഡിലൂടെ മറ്റ് വാഹനങ്ങള്‍ പോകുന്നത് വീഡിയോയില്‍ കാണാം. ജീവന്‍ അപകടത്തിലാവുംവിധം റീല്‍സ് ചിത്രീകരിച്ച യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്
Post Your Comments