KeralaLatest NewsNews

സ്‌കൂളില്‍ എസ്എഫ്‌ഐ മെമ്പര്‍ഷിപ്പ് വിതരണപരിപാടി, വിവാദം: പരിപാടി മാറ്റി വെച്ചു

പത്തനംതിട്ട: ഹൈസ്‌കൂളില്‍ എസ്എഫ്‌ഐ മെമ്പര്‍ഷിപ്പ് വിതരണപരിപാടി നടത്താന്‍ നിശ്ചയിച്ചതായി ആരോപണം. പത്തനംതിട്ട ജില്ലയിലാണ് സംഭവം. പ്രവൃത്തി ദിവസം എസ്എഫ്‌ഐ മെമ്പര്‍ഷിപ്പ് വിതരണപരിപാടി നടത്താന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. വിവാദമയപ്പോള്‍ പരിപാടി മാറ്റിവെച്ചു. ഇന്നലെയാണ് സംഭവം നടന്നത്. പ്രിന്‍സിപ്പാളിന്റെ അനുവാദം ഉണ്ടായിരുന്നുവെന്നാണ് എസ്എഫ്‌ഐ വിശദീകരണം.

Read Also: കെ രാധാകൃഷ്ണന് പകരം ഒ.ആര്‍ കേളു മന്ത്രിയാകും, ദേവസ്വം വകുപ്പിന്റെ ചുമതല മന്ത്രി വി.എന്‍ വാസവന്

ചിറ്റാര്‍ വയ്യാറ്റുപുഴ ഹൈസ്‌കൂളിലാണ് മെമ്പര്‍ഷിപ്പ് വിതരണപരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. സംഭവത്തില്‍ ബിജെപിയും യൂത്ത് കോണ്‍ഗ്രസും പരാതിയുമായി വന്നതോടെ പരിപാടി മാറ്റിവെക്കുകയായിരുന്നു. പത്തനംതിട്ട നഗരത്തിലെ ഒരു സ്‌കൂളിലേക്കാണ് പരിപാടി നടത്തിയത്. സ്‌കൂളിനകത്ത് കൊടി തോരണങ്ങള്‍ കെട്ടിയുള്ള ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ എസ്എഫ്‌ഐയുടെ കൊടികള്‍ കെട്ടുകയും കസേരകള്‍ നിരത്തുകയും ചെയ്തിരുന്നു. മുറ്റത്ത് കൊടിമരം നാട്ടി പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button