KeralaLatest NewsNews

നവവധു കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി വെയ്ക്കണമെന്ന് പ്രതിപക്ഷമായ സിപിഎം: ഉന്നയിച്ച കാരണം വിചിത്രം

മലപ്പുറം: ലൈംഗിക അതിക്രമ കേസില്‍ ഇരയായ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ രാജിക്കായി സിപിഎം നേതൃത്വത്തില്‍ സമരം. നവ വധുകൂടിയായ വൈസ് പ്രസിഡന്റിന്റെ ദൃശ്യങ്ങള്‍ പുറത്തായെന്ന പറഞ്ഞാണ് പ്രതിപക്ഷം രാജിക്കായി മുറവിളി കൂട്ടുന്നത്. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ നിന്നും രാജിവയ്ക്കാന്‍ വൈസ് പ്രസിഡന്റിനു മേല്‍ സമ്മര്‍ദ്ദമുണ്ട്.

Read Also: കള്ളപ്പണം: സിനിമാക്കാരെ കുടുക്കാൻ ഇഡി: സൂപ്പർ ഹിറ്റ് സിനിമകളുടെ സാമ്പത്തിക വിവരങ്ങൾ ശേഖരിക്കും

യുഡിഎഫ് ഭരിക്കുന്ന വടക്കന്‍ ജില്ലയിലെ ഒരു പഞ്ചായത്തില്‍ ലീഗിനാണ് പ്രസിഡന്റ് സ്ഥാനം. കോണ്‍ഗ്രസ് അംഗമാണ് വൈസ് പ്രസിഡന്റ്. സിപിഎം നേതൃത്വത്തിലുളള പ്രതിപക്ഷം, യുവതിയായ വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെടുന്നതിന്റെ കാരണമാണ് ഏറെ വിചിത്രം. വൈസ് പ്രസിഡന്റിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച സാഹചര്യത്തില്‍ ധാര്‍മികത മുന്‍നിര്‍ത്തി വൈസ് പ്രസിഡന്റ് രാജി വെയ്ക്കണമത്രെ.

അടുത്തിടെയായിരുന്നു വൈസ് പ്രസിഡന്റിന്റെ വിവാഹം. സുഹൃത്തും മുസ്സിം ലീഗ് പ്രവര്‍ത്തകനുമായ യുവാവ്, വിവാഹ ദിവസത്തില്‍ വൈസ് പ്രസിഡന്റിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഇയാള്‍ വിദശത്തേക്ക് കടക്കുകയും ചെയ്തു. വൈസ് പ്രസിഡന്റിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഏതാനും പേരുടെ ഫോണുകള്‍ പൊലീസ് പരിശോധിക്കുകയും ചെയ്തു. ഇത്തരത്തില്‍ അന്വേഷണം മുന്നോട്ട് പോകവെയാണ് കേസില്‍ ഇരയായ വൈസ് പ്രസിഡന്റിന്റെ രാജിക്കായുളള പ്രതിപക്ഷ പ്രതിഷേധം.

അതേസമയം, തന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങളാണ് പ്രചരിപ്പിച്ചതെന്നും ചിലര്‍ തന്നെ വേട്ടയാടുകയാണെന്നുമാണ് വൈസ് പ്രസിഡന്റിന്റെ നിലപാട്. സംഭവത്തെക്കുറിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button