KeralaLatest News

കാക്കനാട് ഫ്‌ളാറ്റിലെ താമസക്കാർക്ക് ഛർദ്ദിയും വയറിളക്കവും: കൂട്ടത്തോടെ ചികിത്സ തേടിയത് നൂറുകണക്കിന് പേർ

കൊച്ചി: കൊച്ചി കാക്കനാട് ഡെൽഫ് ഫ്ളാറ്റിലെ 350 പേർ ഛർദ്ദിയും വയറിളക്കവുമായി ചികിത്സയിൽ. അഞ്ച് വയസിൽ താഴെയുള്ള 25 ഓളം കുട്ടികളും ചികിത്സയിലുണ്ട്. കുടിവെള്ളത്തിൽ നിന്നും രോഗബാധയുണ്ടായതെന്നാണ് സംശയം. ആരോഗ്യവകുപ്പ് ജലസാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

15 ടവറുകളിലായി 1268 ഫ്‌ളാറ്റുകളാണ് ഡിഎൽഎഫിന് കീഴിലുള്ളത്. 5000ത്തിലധികം താമസക്കാരും. കുടിവെള്ളത്തിൽ നിന്നാണ് രോഗബാധയെങ്കിൽ കൂടുതൽ ആളുകളും ചികിത്സ തേടാനാണ് സാധ്യത.

കിണർ, ബോർവെൽ, മുനിസിപ്പാലിറ്റി ലൈൻ എന്നിവിടങ്ങളിൽ വഴിയാണ് ഫ്‌ളാറ്റിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. ഇവിടെ നിന്നുള്ള ബന്ധം വിച്ഛേദിച്ച് ടാങ്കറുകളിൽ നിന്ന് വെള്ളമെത്തിക്കാനാരംഭിച്ചിട്ടുണ്ട്. ക്ലോറിനേഷൻ ഉൾപ്പടെയുള്ള നടപടികളിലേക്കും അധികം വൈകാതെ കടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button