Latest NewsNewsInternational

കാലില്‍ കടിച്ച മുതലയെ തിരിച്ച് കടിച്ച് കർഷകൻ: ജീവൻ തിരിച്ച് കിട്ടിയത് തലനാരിഴയ്ക്ക്

ഒരു മുതല കടിക്കാൻ വന്നാൽ എന്ത് ചെയ്യും? ജീവനും കൊണ്ട് ഓടി രക്ഷപ്പെടും അല്ലേ? എന്നാൽ, അപ്രതീക്ഷിതമായി അത് കാലിൽ കടിച്ചാലോ? ഓസ്ട്രേലിയയിൽ നിന്നും ഇത്തരമൊരു സംഭവമാണ് പുറത്തുവരുന്നത്. കന്നുകാലി ഫാം നടത്തി ഉപജീവനം നടത്തിയിരുന്ന കർഷകനെ മുതല കടിക്കുകയായിരുന്നു. മുതലയുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. രക്ഷപ്പെട്ടത് എങ്ങനെയെന്നതാണ് അത്ഭുതം. തന്നെ കടിച്ച മുതലയെ തിരിച്ച് കടിച്ചാണ് ഇയാൾ തന്റെ ജീവൻ രക്ഷിച്ചെടുത്തത്.

മുതല കാലില്‍ കടിച്ച സമയത്ത് മുതലയുടെ കണ്‍ പോളയില്‍ കടിച്ചാണ് കർഷകന്‍ രക്ഷപ്പെട്ടത്. കാലിൽ ഗുരുതരമായി പരിക്കേറ്റ കർഷകൻ ഉടൻ തന്നെ ആശുപതത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്. 10 അടിയിലേറെ നീളമുള്ള മുതലയാണ് ഇയാളെ ആക്രമിച്ചത്. തടാകക്കരയിൽ നിർമ്മിക്കുന്ന വേലിക്കരികിലേക്ക് പോകുന്നവഴിയാണ് മുതല കർഷകനെ ആക്രമിച്ചത്. വലതുകാലില്‍ കടിച്ച് തടാകത്തിലേക്ക് വലിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ഇടതുകാൽ കൊണ്ട് മുതലയെ തൊഴിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഇയാൾ മരണവെപ്രാളത്തിനിടെ മുതലയുടെ കൺപോളയിൽ കടിക്കുകയായിരുന്നു.

അപ്രതീക്ഷിതമായി തിരിച്ച് വേദനിച്ചതോടെ മുതല കാലിലെ പിടി അയച്ചു. ഞൊടിയിടയിൽ ഇയാൾ പരിക്കേറ്റ കാലുമായി ഓടി രക്ഷപ്പെടുകയായിരുന്നു. ചെളിയിലൂടെ നടന്ന് തടാകക്കരയിലുള്ള വേലികള്‍ നിർമ്മിക്കുകയും അറ്റകുറ്റ പണികള്‍ നടത്തുകയും പതിവാണെങ്കിലും മുതലയുടെ ആക്രമണം നേരിടുന്നത് ആദ്യമാണെന്നാണ് കർഷകന്‍ പറയുന്നത്. കാലിലല്ലാതെ മറ്റേതെങ്കിലും ശരീരഭാഗത്താണ് കടിയേറ്റിരുന്നതെങ്കിൽ രക്ഷപ്പെടൽ അസാധ്യമായിരിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button