ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ബുളളറ്റ് ട്രെയിന്‍ പദ്ധതി വേഗത്തിലാക്കാന്‍ തീരുമാനം. ജി 7 ഉച്ചകോടിയുടെ ഭാഗമായി ജപ്പാന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പദ്ധതി വേഗത്തിലാക്കാന്‍ തീരുമാനിച്ചത്.
നരേന്ദ്ര മോദിയുടെ മൂന്നാമൂഴത്തിലും ജപ്പാന് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും നല്‍കുമെന്ന് ഫ്യൂമിയോ കിഷിദ ഉറപ്പ് നല്കി.
നിലവില്‍ അഞ്ച് വര്‍ഷം വൈകിയെങ്കിലും പദ്ധതിയുടെ പുരോഗതിയില്‍ ജപ്പാന് അധികൃതര്‍ നേരത്തെ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. പദ്ധതിക്ക് നേരിട്ടിരുന്ന തടസങ്ങള്‍ നീങ്ങിയതായും ജപ്പാന് നേരത്തെ അറിയിച്ചിരുന്നു. 2022 – 2027 കാലയളവില്‍ ജപ്പാന് ഇന്ത്യയില്‍ ലക്ഷ്യമിടുന്ന 5 ട്രില്യണ്‍ യെന്‍ നിക്ഷേപത്തെക്കുറിച്ചും ഇന്ത്യ-ജപ്പാന് വ്യാവസായിക പങ്കാളിത്തത്തെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു.
Post Your Comments