Latest NewsKeralaNewsCrime

ഗർഭിണിയായ ഭാര്യയെ കാണാൻ വീട്ടിലെത്തിയ യുവാവിനെ കോടാലികൊണ്ട് തലയ്ക്ക് അടിച്ചു വീഴ്‌ത്തി അയല്‍വാസി: അതിക്രൂരമായ കൊലപാതകം

14ന് വൈകിട്ട് ഏഴോടെയായിരുന്നു സംഭവം

കട്ടപ്പന: ഗർഭിണിയായ ഭാര്യയെ കാണാൻ ഭാര്യവീട്ടിലെത്തിയ യുവാവിനെ അയല്‍വാസി അതിക്രൂരമായി കൊലപ്പെടുത്തി. കോടാലി കൊണ്ട് തലയ്ക്ക് അടിച്ചുവീഴ്‌ത്തിയശേഷം തല ഇടിച്ചുതകർക്കുക ആയിരുന്നു. കക്കാട്ടുകട കളപ്പുരയ്ക്കല്‍ സുബിൻ ഫ്രാൻസിസ് (35) ആണ് കൊല്ലപ്പെട്ടത്. സുവർണഗിരി വെണ്‍മാന്തറ ബാബുവാണ് ആക്രമിച്ചത്.

read also: കൊച്ചിയിൽ സ്വകാര്യ ബസിൻ്റെ വഴി മുടക്കി കാർ യാത്രികന്റെ അഭ്യാസം

14ന് വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. ഗർഭിണിയായ ഭാര്യയെ കാണാൻ ഭാര്യ വീട്ടിലെത്തിയതായിരുന്നു സുബിൻ. ഭാര്യവീടിനു സമീപത്തെ റോഡില്‍ കാർ പാർക്ക് ചെയ്യുന്നതിനിടെ മദ്യപിച്ച്‌ ലെക്കുകെട്ട് എത്തിയ ബാബു അസഭ്യം പറഞ്ഞു. ഇതു ചോദ്യം ചെയ്തശേഷം തിരികെ നടക്കുന്നതിനിടെ സുബിനെ തലയ്ക്ക് അടിച്ചുവീഴ്‌ത്തുകയായിരുന്നു ബാബു. നിലത്തുവീണു കിടന്ന സുബിന്റെ തലയില്‍ വീണ്ടും കോടാലികൊണ്ട് പലതവണ ഇടിച്ച്‌ തലതകർത്തു.

സുബിന്റെ ഭാര്യാസഹോദരി അലറിക്കരഞ്ഞതോടെ നാട്ടുകാർ ഓടിക്കൂടി. സുബിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തെയും പ്രതി കോടാലികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button