കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസിൻ്റെ യാത്ര മുടക്കി കാർ യാത്രക്കാരന്റെ അഭ്യാസം. വെള്ളിയാഴ്ച വൈകിട്ട് 6.30 ന് കലൂരിൽ വെച്ചായിരുന്നു സംഭവം. കാർ യാത്രക്കാരന് എറണാകുളം ആർടിഒ 25,000 രൂപ പിഴ ചുമത്തി.
എറണാകുളം സ്വദേശി റിനോയ് സെബാസ്റ്റ്യനും സുഹൃത്തുമാണ് കാറിലുണ്ടായിരുന്നത്. ഇരുവരും ചേർന്ന് ബസ് ഡ്രൈവറെ മർദ്ദിച്ചു. നിയമവിരുദ്ധമായി ഘടിപ്പിച്ച ലൈറ്റുകളുള്പ്പടെ കാറിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. വണ്ടിയുടെ നമ്പർ പ്ളേറ്റും ബമ്പറും നിയമ വിരുദ്ധമായ രീതിയിലാണെന്നും കണ്ടെത്തി.
Post Your Comments