KeralaLatest NewsNews

കഴിഞ്ഞ വര്‍ഷം പ്രവാസികള്‍ കേരളത്തിലേക്കയച്ചത് 2,16,893 കോടി രൂപ

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം മാത്രം പ്രവാസികള്‍ കേരളത്തിലേക്കയച്ചത് 2,16,893 കോടി രൂപ. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഡോ.ഇരുദയ രാജന്റെ നേതൃത്വത്തില്‍ നടത്തിയ മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ് 22 ലക്ഷം മലയാളികള്‍ പ്രവാസികളായുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോവിഡിന് മുമ്പ് 2018ല്‍ കേരളത്തിലേക്കെത്തിയ എന്‍ആര്‍ഐ പണവുമായി താരതമ്യം ചെയ്യുമ്പോള്‍ 154.9 ശതമാനം വര്‍ധനവാണുള്ളത്.

Read Also: സംസ്ഥാനത്തെ പോലീസ് സേനയിൽ ആത്മഹത്യ തുടർക്കഥയാകുന്നു: കഴിഞ്ഞ ആഴ്ച്ച മാത്രം ജീവനൊടുക്കിയത് അഞ്ച് പോലീസുകാർ

2018ലെ കേരള മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ടില്‍ 85092 കോടി രൂപയായിരുന്നു നാട്ടിലേക്കെത്തുന്ന എന്‍.ഐ.ആര്‍ പണമെങ്കില്‍ 2023ല്‍ 154.9 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. പ്രവാസികള്‍ വീട്ടിലേക്ക് അയക്കുന്ന പണത്തിലും ഗണ്യമായ വര്‍ധന ഉണ്ടായി. 37,058 കോടി രൂപയാണ് പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത്.

രാജ്യത്തെ എന്‍.ആര്‍.ഐ നിക്ഷേപങ്ങളില്‍ 21 ശതമാനം വിഹിതവും കേരളത്തിന്റേതാണ്. അതേസമയം കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഗണ്യമായ വര്‍ദ്ധന ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ല്‍ 21 ലക്ഷമായിരുന്ന പ്രവാസികളുടെ എണ്ണം 2023ല്‍ 22 ലക്ഷമായി. വിദ്യാര്‍ത്ഥി കുടിയേറ്റം വര്‍ധിച്ചതാണ് പ്രവാസികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകാതെ തുടരുന്നതിന് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button