തൃശൂര്‍: തൃശൂര്‍ ലൂര്‍ദ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ സന്ദര്‍ശനം നടത്തി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം മാതാവിനെ കാണാന്‍ എത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. പള്ളിയിലെത്തിയ സുരേഷ് ഗോപി മാതാവിന് സ്വര്‍ണക്കൊന്ത സമര്‍പ്പിച്ചു. ദേവാലയത്തില്‍ സുരേഷ് ഗോപി ഭക്തി ഗാനവും ആലപിച്ചു.
Read Also: ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസ്: സത്യഭാമ കോടതിയിൽ ഹാജരായി
മകള്‍ ഭാഗ്യ സുരേഷിന്റെ കല്യാണത്തോട് അനുബന്ധിച്ച് സുരേഷ് ഗോപി ദേവാലയത്തില്‍ കിരീടം സമര്‍പ്പിച്ചത് വിവാദമായിരുന്നു. കിരീടത്തില്‍ ചെമ്പ് ആണെന്ന് ആരോപിച്ച് വലിയ സൈബര്‍ ആക്രമണമാണുണ്ടായത്. തന്റെ വഴിപാടാണ് സമര്‍പ്പിച്ചതെന്നും അത് തികച്ചും വ്യക്തിപരമാണെന്നുമായിരുന്നു അന്ന് സുരേഷ് ഗോപി മറുപടി നല്‍കിയത്.
Post Your Comments