Latest NewsKeralaNews

വലിയ സങ്കടത്തില്‍, ഏത് മണ്ഡലം നിലനിര്‍ത്തണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല’: രാഹുല്‍ ഗാന്ധി

 

വയനാട്: ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് തെരെഞ്ഞെടുപ്പില്‍ നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടന ഇല്ലാതായാല്‍ നമ്മുടെ പാരമ്പര്യം തന്നെ ഇല്ലാതാകും. വയനാട് മണ്ഡലത്തില്‍ വോട്ടര്‍മാരോട് നന്ദി പറയാനെത്തിയതാണ് രാഹുല്‍. ഞാന്‍ സാധാരണ മനുഷ്യനാണ്, ഏത് മണ്ഡലം നിലനിര്‍ത്തണമെന്ന കാര്യത്തില്‍ തീരുമാനം എടുക്കാനാവാതെ സങ്കടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: റഹീം മോചനം ബക്രീദിന് ശേഷമെന്ന് സൂചന: ബ്ലഡ് മണിയുടെ ചെക്ക് കോടതിയിലെത്തി

എന്റെ ദൈവം രാജ്യത്തെ പാവങ്ങളായ ജനങ്ങളാണ്. എന്റെ ദൈവം വയനാ’ിലെ ജനങ്ങളാണ്. എത് മണ്ഡലം ഒഴിയണമെന്ന് നിങ്ങള്‍ പറയൂ. ഏത് മണ്ഡലം ഒഴിഞ്ഞാലും സ്വീകരിച്ചാലും ഞാന്‍ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാവുമെന്നും പറഞ്ഞ രാഹുല്‍ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയുകയും ചെയ്തു.

‘ധാര്‍ഷ്ട്യത്തെ വിനയം കൊണ്ടാണ് വോട്ടര്‍മാര്‍ തോല്‍പ്പിച്ചത്. ബിജെപി അയോധ്യയില്‍ തോറ്റു. പ്രധാനമന്ത്രി തന്നെ കഷ്ടിച്ചാണ് വിജയിച്ചു കയറിയത്. ഇന്ത്യയില്‍ സമ്പൂര്‍ണ്ണ അധികാരമല്ല നരേന്ദ്ര മോദിക്ക് കിട്ടിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് എല്ലാം ദൈവം ചെയ്തു കൊടുക്കും. എനിക്ക് ഞാന്‍ തന്നെ ചെയ്യണം. വിചിത്രമായ പരമാത്മാവ് ആണ് മോദിയെ നിയന്ത്രിക്കുന്നത്. അദാനിക്ക് വിമാനത്താവളങ്ങള്‍ കൊടുക്കാന്‍ പരമാത്മാവ് പറയുന്നു, പ്രധാനമന്ത്രി കൊടുക്കുന്നു’, രാഹുല്‍ ഗാന്ധി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button