Latest NewsKeralaNews

വയോധികയുടെ ഒറ്റമുറി വീട്ടില്‍ 49710 രൂപയുടെ വൈദ്യുതി ബില്‍ നല്‍കി ഞെട്ടിച്ച് കെഎസ്ഇബി: അടയ്ക്കാതിരുന്നതോടെ ഫ്യൂസ് ഊരി

ഇടുക്കി: ഉപ്പുതറയില്‍ വയോധികയുടെ ഒറ്റമുറി വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി. അരലക്ഷം രൂപ കുടിശിക അടയ്ക്കാന്‍ ഉണ്ടെന്നുകാട്ടി നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കെഎസ്ഇബിയുടെ ഇരുട്ടടി. എന്നാല്‍ വൈദ്യുതി ബില്ലില്‍ കുടിശിക വരുത്തിയിട്ടില്ലെന്നാണ് വട്ടപ്പതാല്‍ സ്വദേശി അന്നമ്മ പറയുന്നത്.

Read Also: ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രിയെ അജ്ഞാതനായ വ്യക്തി ആക്രമിച്ചു, അടിയേറ്റത് കോപ്പന്‍ഹേഗനിലെ ചത്വരത്തില്‍ വെച്ച്

കഴിഞ്ഞ മെയ് 15നാണ് 49,710 രൂപയുടെ വൈദ്യുതി കുടിശ്ശിക ബില്ലില്‍ ഉണ്ടെന്നുകാട്ടി കെഎസ്ഇബി പിരുമേട് സെക്ഷന്‍ ഓഫീസില്‍ നിന്ന് അന്നമ്മയ്ക്ക് നോട്ടീസ് ലഭിക്കുന്നത്. 500 രൂപയില്‍ താഴെ ബില്ല് വന്നിരുന്ന സ്ഥലത്തായിരുന്നു കുടിശിക ചൂണ്ടിക്കാണിച്ചുള്ള നോട്ടീസ്. 15 ദിവസത്തിനകം തുക അടയ്ക്കണം എന്നായിരുന്നു നിര്‍ദ്ദേശം. സംഭവത്തില്‍ പീരുമേട് സെക്ഷന്‍ ഓഫീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ല.

 

വൈദ്യുതിബന്ധം വിച്ഛേദിച്ചതോടെ ഒറ്റമുറി വീട്ടില്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് അന്നമ്മ കഴിയുന്നത്. കെഎസ്ഇബിയുടെ നടപടിയില്‍ പ്രതിഷേധം ശക്തമാണ്. കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ പരാതിയുമായി എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും അന്നമ്മ ആരോപിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മരിച്ച അന്നമ്മ കൂലിപ്പണി ചെയ്താണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ഇത്രയും വലിയ തുകയടച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button