Latest NewsIndiaNews

പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിലെത്തി രാജിക്കത്ത് കൈമാറി: പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കി. രാജി രാഷ്ട്രപതി സ്വീകരിച്ചു. അതിന് പിന്നാലെ നരേന്ദ്ര മോദി രാഷ്ട്രപതി ഭവനില്‍ നിന്ന് മടങ്ങി. പുതിയ സര്‍ക്കാര്‍ രൂപികരിക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടരാന്‍ രാഷ്ട്രപതി നിര്‍ദേശിച്ചു.

Read Also: ഒമര്‍ ലുലുവിനെതിരെ പീഡന പരാതി നല്‍കിയ യുവനടി ഞാനല്ല, അതു കള്ളക്കേസാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്

പുതിയ സര്‍ക്കാര്‍ രൂപികരണത്തിന് മുന്നോടിയായി എന്‍ഡിഎ യോഗം ഇന്ന് വൈകീട്ട് ചേരും. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേതാവായി തെരഞ്ഞെടുക്കും. പിന്തുണയ്ക്കുന്ന കക്ഷികളുടെ പട്ടികസഹിതം ഇന്നുതന്നെ രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനാണ് ബിജെപി നീക്കം.

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച വൈകീട്ട് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഈ മാസം 9 വരെ രാഷ്ട്രപതി ഭവനില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനത്തിന് അനുമതി നിഷേധിച്ചിട്ടുണ്ട്. നേരത്തെ ഞായറാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനായിരുന്നു ബിജെപി ആലോചിച്ചിരുന്നത്. എന്നാല്‍ എന്‍ഡിഎയ്‌ക്കൊപ്പമുള്ള ജെഡിയുവിനെയും ടിഡിപിയെയും മുന്നണിയിലേക്ക് എത്തിക്കാന്‍ ഇന്ത്യ സഖ്യം ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഒരുദിവസം മുമ്പെ സത്യപ്രതിജ്ഞ നടത്തുന്നതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button