തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തിലെ പരാജയത്തെ പാര്‍ട്ടി ഗൗരവമായി കാണുന്നുവെന്ന് എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ്. തോല്‍വിക്ക് പിന്നില്‍ സംഘടനാപരമായ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. തത്കാലത്തേക്ക് എങ്കിലും കെ മുരളീധരന്‍ പൊതുരംഗത്ത് നിന്ന് മാറിനില്‍ക്കാനുള്ള തീരുമാനം തിരുത്തണം. ജില്ലാ നേതൃത്വത്തിനെതിരെ രംഗത്തെത്തിയ യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ച അദ്ദേഹം കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാകാതെ നോക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും പറഞ്ഞു. ഇപ്പോഴുണ്ടായ വിജയം തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഡീന്‍ കുര്യാക്കോസിനൊപ്പം പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയതായിരുന്നു എഐസിസി സെക്രട്ടറി.
അതേസമയം, തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ തോറ്റതിന് പിന്നാലെ തൃശൂര്‍ കോണ്‍ഗ്രസില്‍ പോര് ഉടലെടുത്തു. കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപനും തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനുമെതിരെ ഡിസിസി ഓഫീസ് മതിലില്‍ പോസ്റ്റര്‍ പതിച്ചു. ജോസ് വള്ളൂര്‍ രാജിവെക്കുക, പ്രതാപന് ഇനി വാര്‍ഡില്‍ പോലും സീറ്റില്ല എന്നിങ്ങനെ എഴുതിയ പോസ്റ്ററുകളാണ് മതിലില്‍ പതിച്ചത്.
Post Your Comments