ആലുവ : വേഗ വരകളിലൂടെ വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ത്ത കാര്‍ട്ടൂണ്‍മാന്‍ ബാദുഷയുടെ മൂന്നാം അനുസ്മരണം ആലുവ സേവന പബ്ലിക് ലൈബ്രറി ഹാളില്‍ നടന്നു. പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന്‍, സേവന പബ്ലിക്ക് ലൈബ്രറി, കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരള എന്നീ സന്നദ്ധ സംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച ‘കാര്‍ട്ടൂണ്‍മാന്‍ ജൂണ്‍ 2’ അനുസ്മരണ ചടങ്ങ് റിട്ടയേഡ് ജില്ലാ ജഡ്ജും കേരള ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടറുമായ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു.
പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന്‍ നിര്‍മ്മിച്ച് സനു സത്യന്‍ സംവിധാനം ചെയ്ത ‘കാര്‍ട്ടൂണ്‍മാന്‍ ബാദുഷ, ദി മാന്‍ ഓഫ് റിയല്‍ സ്‌ട്രോക്ക്‌സ് ‘ എന്ന ഡോക്യുഫിലിം പ്രശസ്ത സംവിധായകന്‍ ദീപു അന്തിക്കാട് പ്രകാശനം ചെയ്തു . പ്രശസ്ത ഗായകന്‍ ടി പി വിവേക് അവതരിപ്പിച്ച ‘ബാദുഷ മ്യൂസിക്കല്‍ ട്രിബ്യൂട്ടും’ കാര്‍ട്ടൂണ്‍ ക്ലബ്ബ് ഓഫ് കേരളയുടെ ഹസന്‍ കോട്ടേപറമ്പില്‍, ബഷീര്‍ കിഴിശ്ശേരി, പ്രിന്‍സ് കാര്‍ട്ടൂണിസ്റ്റ്, അസീസ് കരുവാരക്കുണ്ട് എന്നിവര്‍ നയിച്ച ‘ലൈവ് കാരിക്കേച്ചര്‍ ഷോയും’ ശ്രദ്ധേയമായി.
പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന്റെ ചീഫ് കോര്‍ഡിനേറ്റര്‍, സനു സത്യന്‍, സേവന ലൈബ്രറി പ്രസിഡന്റ് പി.സി.ഉണ്ണി, സെക്രട്ടറി അഡ്വ. ഒ.കെ. ഷംസുദീന്‍,ആര്‍ട്ടിസ്റ്റ് ഹസ്സന്‍ കോട്ടേപറമ്പില്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ കമ്മിറ്റി അംഗം എസ് എ എം കമാല്‍, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീര്‍ മീന്ത്രയ്ക്കല്‍, എ എ സഹദ്, ലൈബ്രറി നേതൃസമിതി കണ്‍വീനര്‍ ശിവകുമാര്‍, ഷിയാസ് അല്‍സാജ്, സീമ സുരേഷ്, സൗരഭ് സത്യന്‍,നാസര്‍ കുട്ടി,രാജന്‍ സോമസുന്ദരം തുടങ്ങിയവര്‍ ഇബ്രാഹിം ബാദുഷയുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ചടങ്ങില്‍ സംസാരിച്ചു. ബാദുഷയെക്കുറിച്ചുള്ള ഡോക്യുഫിലിം, കാര്‍ട്ടൂണ്‍മാന്‍ ബാദുഷ, ദി മാന്‍ ഓഫ് റിയല്‍ സ്‌ട്രോക്ക്‌സ് ഇപ്പോള്‍ പെറ്റല്‍സ് ഗ്ലോബിന്റെ യൂ ട്യൂബ് ചാനലില്‍ ലഭ്യമാണ്.
Post Your Comments