COVID 19KeralaLatest News

പ്രശസ്ത കാർട്ടുണിസ്റ്റ് ഇ​ബ്രാ​ഹിം ബാ​ദു​ഷ അന്തരിച്ചു

കാ​ര്‍​ട്ടൂ​ണു​ക​ളെ ബോ​ധ​വ​ല്‍​കര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ക്കി മാ​റ്റി ജ​ന​കീ​യ​നാ​യ ബാ​ദു​ഷ കീ​ഴ​ട​ങ്ങി​യ​ത് കൊ​റോ​ണ​യ്ക്കെ​തി​രേ നി​ര​വ​ധി ബോ​ധ​വ​ത്ക​ര​ണ ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ചു​കൂ​ട്ടി​യ​ശേ​ഷ​മാ​ണ്

ആ​ലു​വ: പ്ര​ശ​സ്ത കാ​ര്‍​ട്ടൂ​ണി​സ്റ്റും കാ​ര്‍​ട്ടൂ​ണ്‍ അ​ക്കാ​ദ​മി മു​ന്‍ വൈ​സ് ചെ​യ​ര്‍​മാ​നു​മാ​യ ഇ​ബ്രാ​ഹിം ബാ​ദു​ഷ (37) നി​ര്യാ​ത​നാ​യി. കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​ശേ​ഷം ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ന്യു​മോ​ണി​യ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഇബ്രാഹിം ബാദുഷ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​യാ​യി കാ​ര്‍​ട്ടൂ​ണു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു. ര​ണ്ടാ​ഴ്ച​യാ​യി ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബാ​ദു​ഷ രോ​ഗ​മു​ക്തി നേ​ടി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​താ​ണ്. രോ​ഗം മൂ​ര്‍​ച്ഛി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​വി​ലെ​യാ​യിരുന്നു മ​രണം.

കാ​ര്‍​ട്ടൂ​ണു​ക​ള്‍ ജ​ന​മ​ധ്യ​ത്തി​ലി​രു​ന്ന് വ​ര​യ്ക്കു​ന്ന ശൈ​ലി​യും ലൈ​വ് കാ​ര്‍​ട്ടൂ​ണു​ക​ളെ ബോ​ധ​വ​ല്‍​കര​ണ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി​യു​മാ​ണ് ബാ​ദു​ഷ​യെ വ്യ​ത്യ​സ്ത​നാ​ക്കി​യ​ത്. ‘കാ​ര്‍​ട്ടൂ​ണ്‍​മാ​ന്‍ ബാ​ദു​ഷ’ എ​ന്ന പേ​രി​ലും അ​റി​യ​പ്പെ​ട്ടി​രു​ന്നു. കാ​ര്‍​ട്ടൂ​ണു​ക​ളെ ബോ​ധ​വ​ല്‍​കര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ക്കി മാ​റ്റി ജ​ന​കീ​യ​നാ​യ ബാ​ദു​ഷ കീ​ഴ​ട​ങ്ങി​യ​ത് കൊ​റോ​ണ​യ്ക്കെ​തി​രേ നി​ര​വ​ധി ബോ​ധ​വ​ത്ക​ര​ണ ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ചു​കൂ​ട്ടി​യ​ശേ​ഷ​മാ​ണ്, ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്തും ബാ​ദു​ഷ​യു​ടെ ബ്ര​ഷി​ന് വി​ശ്ര​മ​മു​ണ്ടാ​യി​രു​ന്നി​ല്ല.

പ്ര​ള​യാ​ന​ന്ത​രം ആ​ലു​വ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ത​ത്സ​മ​യ കാ​രി​ക്കേ​ച്ച​ര്‍ വ​ര​ച്ച​തി​ലൂ​ടെ ല​ഭി​ച്ച വ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കി​യും മാ​തൃ​ക​യാ​യി. കാ​ര്‍​ട്ടൂ​ണി​സ്റ്റ് സു​കു​മാ​ര്‍ അ​ട​ക്കം നി​ര​വ​ധി കാ​ര്‍​ട്ടൂ​ണി​സ്റ്റു​ക​ളെ ആ​ലു​വ​യി​ല്‍ എ​ത്തി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി ന​ട​ത്തി​യ​ത്.
കാ​ര്‍​ട്ടൂ​ണു​ക​ള്‍ ത​യാ​റാ​ക്കി ഡി​ജി​റ്റ​ല്‍ രൂ​പ​ത്തി​ലാ​ക്കി ആ​വ​ശ്യ​ക്കാ​ര്‍​ക്ക് എ​ത്തി​ക്കു​ക​യാ​ണ് ബാ​ദു​ഷ ചെ​യ്തി​രു​ന്ന​ത്.

പ്ര​ശ​സ്ത ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ള സി​നി​മാ താ​ര​ങ്ങ​ള്‍​ക്ക് അ​വ​രു​ടെ കാ​ര്‍​ട്ടൂ​ണു​ക​ള്‍ ത​യാ​റാ​ക്കി ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തി​പ്ര​ശ​സ്ത​രും സാ​ധാ​ര​ണ​ക്കാ​ര​നും ഒ​രേ പോ​ലെ ബാ​ദു​ഷ​യു​ടെ വ​ര​ക​ളു​ടെ സൗ​ഭാ​ഗ്യം ല​ഭി​ച്ച​വ​രാ​ണ്. ആ​ലു​വ തോ​ട്ടും​മു​ഖം ക​ല്ലു​ങ്ക​ല്‍ വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ഹം​സ​യു​ടെ മ​ക​നാ​ണ്. കീ​രം​കു​ന്ന് ശി​വ​ഗി​രി വി​ദ്യാ​നി​കേ​ത​ന്‍ സ്കൂ​ളി​ന​ടു​ത്താ​യി​രു​ന്നു താ​മ​സം. ഭാ​ര്യ: ഫ​സീ​ന. മ​ക്ക​ള്‍: ഫ​നാ​ന്‍, ഐ​ഷ, അ​മാ​ന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button