
കോഴിക്കോട് : വൈത്തിരിയിലെ റെസ്റ്റോറന്റില്‍ നിന്നും ബിരിയാണി കഴിച്ച ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ. പതിനൊന്ന് വയസുകാരിയെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചാത്തമംഗലം വെള്ളന്നൂര്‍ സ്വദേശി രാജേഷ് ഭാര്യ ഷിംന മക്കളായ ആരാധ്യ, ആദിത് എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരാധ്യ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മറ്റുള്ളവരുടെ നില തൃപ്തികരമാണ്.
ഭക്ഷ്യ വിഷബാധയെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വൈത്തിരിയിലെ ബാംബു റെസ്റ്റോറന്റ് അടപ്പിച്ചു. ഭക്ഷ്യസുരക്ഷ – ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിന്നും ഭക്ഷ്യ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.
Post Your Comments