Latest NewsKeralaNews

കൊച്ചിയിലെ ഫ്‌ളാറ്റില്‍ നവജാത ശിശുവിന്റെ കൊലപാതകം, അവിവാഹിതയായ 23കാരിയുടെ ആണ്‍സുഹൃത്ത് റഫീഖ് ഒളിവില്‍

കൊച്ചി: പനമ്പിള്ളി നാഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ അമ്മയുടെ ആണ്‍സുഹൃത്തിനെ പിടികൂടാനാകാതെ പൊലീസ്. തൃശൂര്‍ സ്വദേശി റഫീഖ് ഒളിവിലാണെന്നാണ് വിശദീകരണം. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. റഫീഖിനായി അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

Read Also: ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം: ‘റെമാല്‍’ ചുഴലിക്കാറ്റ് ഇന്ന് ശക്തിപ്രാപിക്കും

പനമ്പിള്ളി നഗറിലെ നവജാതശിശുവിന്റെ കൊലപാതകത്തില്‍ പ്രതിയായ യുവതിയുടെ ആണ്‍ സുഹൃത്തിനെതിരെ മെയ് 16നാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. കേസെടുത്തിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിനായിട്ടില്ല.

തൃശ്ശൂര്‍ സ്വദേശിയായ റഫീഖിനെതിരെ സൗത്ത് പൊലീസാണ് കേസ് എടുത്തത്. റഫീഖ് തന്നെ വിവാഹം വാഗ്ദാനം നല്‍കി കമ്പളിപ്പിച്ചു എന്നാണ് കേസിലെ ഒന്നാം പ്രതിയായ യുവതിയുടെ മൊഴി. ബലാത്സംഗം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. താന്‍ ഗര്‍ഭിണിയാണ് എന്ന് അറിയിച്ചപ്പോള്‍ റഫീഖ് ഒഴിവാക്കാന്‍ ശ്രമിച്ചതായും യുവതി മൊഴി നല്‍കി. തൃപ്പൂണിത്തുറയില്‍ വെച്ചായിരുന്നു പീഡനം അതിനാല്‍ സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹില്‍ പാലസ് പൊലീസിന് കൈമാറിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button