KeralaLatest NewsNews

ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം: ‘റെമാല്‍’ ചുഴലിക്കാറ്റ് ഇന്ന് ശക്തിപ്രാപിക്കും

തിരുവനന്തപുരം: കേരള തീരത്ത് നിലനിന്നിരുന്ന ചക്രവാതചുഴി ദുര്‍ബലമായതോടെ കഴിഞ്ഞ കുറച്ചു ദിവസമായി ശക്തമായിരുന്ന മഴയുടെ തീവ്രത കുറഞ്ഞു. വരും ദിവസങ്ങളില്‍ സാധാരണ മഴ ലഭിക്കാനാണ് സാധ്യത.

Read Also: അയോദ്ധ്യ രാമക്ഷേത്രത്തില്‍ വിഐപികളുടെയും വിവിഐപികളുടെയും മൊബൈല്‍ ഫോണുകള്‍ക്ക് വിലക്ക്

അതേസമയം, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് വൈകുന്നേരത്തോടെ ‘റെമാല്‍’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു നാളെ അര്‍ധരാത്രിയോടെ ബംഗ്ലദേശ് – ബംഗാള്‍ തീരത്ത് സാഗര്‍ ദ്വീപിനും ഖേപുപാറക്കും ഇടയില്‍ തീവ്ര ചുഴലിക്കാറ്റായി പ്രവേശിക്കും. മണിക്കൂറില്‍ പരമാവധി 130 കിലോമീറ്റര്‍ വരെ വേഗത്തില്‍ കരയില്‍ പ്രവേശിക്കാനാണ് സാധ്യത.

സംസ്ഥാനത്ത് പലയിടത്തും മഴയുടെ തീവ്രത കുറഞ്ഞു. വയനാട്, കോഴിക്കോട് ജില്ലകളില്‍ മഴയ്ക്ക് ശമനമായി. കോഴിക്കോട് ഇന്നലെ പകല്‍ ഇടയ്ക്ക് മാത്രമാണ് മഴ പെയ്തത്. രാത്രിയിലും രാവിലെയും കാര്യമായി മഴ പെയ്തില്ല. ബാലുശ്ശേരി, നന്മണ്ട പഞ്ചായത്തുകളില്‍ തുടങ്ങിയ താല്‍കാലിക ക്യാംപുകള്‍ അവസാനിപ്പിച്ചു. കുടുംബങ്ങള്‍ സ്വന്തം വീടുകളിലേക്ക് മാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button