Latest NewsKeralaNews

നായ കുറുകെചാടി, ബൈക്ക് ബസിലിടിച്ച്‌ 54-കാരൻ മരിച്ചു

കുര്യാക്കോസിന്റെ ശരീരത്തിലൂടെ ബസിന്റെ മുൻചക്രം കയറിയിറങ്ങുകയായിരുന്നു.

പാലക്കാട്: നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ ബൈക്ക് കെ.എസ്.ആർ.ടി.സി. ബസിലിടിച്ച്‌ അപകടം. ബൈക്ക് യാത്രികനായ മലമ്പുഴ അകമലവാരം അയ്യപ്പൻപൊറ്റയില്‍ കാരിമറ്റത്തില്‍ കെ.കെ.കുര്യാക്കോസ് (ഷാജി-54) മരണപ്പെട്ടു.

മുണ്ടൂർ പൊരിയാനിയില്‍ പുതിയ വീടിന്റെ പണി നടക്കുന്നിടത്തേക്ക് ബൈക്കില്‍ പോകവേയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെ 7.45-ഓടെയാണ് സംഭവം. ബസിനടിയിലേക്കു വീണ കുര്യാക്കോസിന്റെ ശരീരത്തിലൂടെ ബസിന്റെ മുൻചക്രം കയറിയിറങ്ങുകയായിരുന്നു.

read also: അഖിലേഷും ഭാര്യയും പങ്കെടുത്ത റാലിയില്‍ സംഘര്‍ഷം, പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി: ലാത്തിച്ചാര്‍ജ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ മുൻ അംഗം, കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ്, ഡി.സി.സി. അംഗം എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button