സൂപ്പർസ്റ്റാർസിനു ഇമേജ് ഭയം, എന്നാൽ മോഹൻലാൽ ഒരു ഗെയിം മുഴുവൻ ഗ്രൗണ്ടിൽ നിന്ന് കളിച്ചു: ആസിഫ് അലി

സി.സി.എൽ കളിക്കാനിറങ്ങിയതിൽ സൂപ്പർസ്റ്റാർഡം ഉള്ള ഒരൊറ്റ നടൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പേരിൽ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ട നടനാണ് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. കളിയുടെ പേരിൽ വരുന്ന ട്രോളുകളിൽ അർത്ഥമില്ലെന്ന് ആസിഫ് അലി പറയുന്നു. മറ്റ് ഇൻഡസ്ട്രിയിലുള്ള സൂപ്പർസ്റ്റാറുകൾ ബാറ്റ് ചെയ്യാനിറങ്ങിയാൽ ആറ് ബോളും സിക്‌സ് അടിക്കുമെന്നാണ് അവരുടെ ആരാധകർ കരുതുന്നതെന്നും, പല താരങ്ങളും ഇമേജ് നോക്കിയിരുന്നപ്പോൾ മോഹൻലാൽ സൂപ്പർതാര ഇമേജ് നോക്കാതെയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും ആസിഫ് അലി പറയുന്നു.

read also: സ്വന്തം ഭാര്യയോ കാമുകിയോ അമ്മയോ എങ്ങനെ ഇരിക്കുന്നു എന്നു തിരക്കാന്‍ സമയമില്ലാത്തവർ : വിമർശനവുമായി നടി റോഷ്‌ന

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘സി.സി.എൽ കളിക്കാനിറങ്ങിയതിൽ സൂപ്പർസ്റ്റാർഡം ഉള്ള ഒരൊറ്റ നടൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ലാലേട്ടനാണ്. അദ്ദേഹം ഒരോവർ ബൗൾ ചെയ്യുകയും, ഒരു കളിയിൽ ബാറ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അതിന്റെ പേരിൽ അദ്ദേഹത്തിനെ പല കാര്യത്തിലും ട്രോളുന്നത് കണ്ടിട്ടുണ്ട്. വൈഡ് എറിഞ്ഞു, ക്യാച്ച് മിസ് ചെയ്‌തു, ഫീൽഡ് ചെയ്യാൻ നിൽക്കുമ്പോൾ ഓടാൻ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞായിരുന്നു ട്രോൾ.

പക്ഷേ അദ്ദേഹത്തെ റെസ്പെക്‌ട് ചെയ്യേണ്ട കാര്യമാണത്. സി.സി.എല്ലിൽ ബാക്കി ടീമുകളിൽ നിന്ന് എത്ര സൂപ്പർസ്റ്റാറുകൾ വന്ന് കളിച്ചിട്ടുണ്ട്? ആരും അങ്ങനെ ചെയ്യാത്തത് അവരുടെ ഇമേജ് ബ്രേക്കാകാതെ ഇരിക്കാൻ വേണ്ടിയാണ്. ബാക്കി ഇൻഡസ്ട്രിയിലുള്ള സൂപ്പർസ്റ്റാറുകൾ ബാറ്റ് ചെയ്യാനിറങ്ങിയാൽ ആറ് ബോളും സിക്‌സ് അടിക്കുമെന്നാണ് അവരുടെ ആരാധകർ കരുതുന്നത്. പക്ഷേ റിയാലിറ്റി അങ്ങനെയല്ല എന്നതാണ് സത്യം. റിയൽ ലൈഫിൽ അവർക്ക് ബാറ്റ് പോലും പിടിക്കാൻ അറിയില്ലായിരിക്കും.

പക്ഷേ നമ്മുടെ സൂപ്പർസ്റ്റാർസ് അങ്ങനെയല്ല, ലാൽ സാർ ഒരു ഗെയിം മുഴുവൻ ഗ്രൗണ്ടിൽ നിന്ന് കളിച്ചു. ബാക്കിയുള്ള സൂപ്പർസ്റ്റാറുകൾ അവരുടെ ഇമേജ് ബ്രേക്കാകാതിരിക്കാൻ പരമാവധി ശ്രമിക്കുമ്പോഴാണ് ലാലേട്ടൻ അദ്ദേഹത്തിന്റെറെ ഇമേജ് ബ്രേക്ക് ചെയ്‌ത്‌ അങ്ങനെ ഇറങ്ങിയത്. അതിനെ നമ്മൾ റെസ്പെക്‌ട് ചെയ്യുകയാണ് വേണ്ടത്.’- റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞു.

Share
Leave a Comment