എറണാകുളം: കൊച്ചിയിലെ ലഹരി വേട്ട കേസില്‍ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കേസില്‍ ഇന്നലെ അറസ്റ്റിലായ മോഡല്‍ അല്‍ക്ക ബോണി മോഡലിംഗ് രംഗത്തുള്ളവര്‍ക്കും ലഹരി കച്ചവടം നടത്തിയതായി കണ്ടെത്തി. ലഹരി കച്ചവടത്തില്‍ പങ്കാളികളായി പ്രവര്‍ത്തിച്ചതും മോഡലിംഗ് രംഗത്തെ വനിതാ സുഹൃത്തുക്കളെന്നും പൊലീസ് പറയുന്നു.
വലിയ ലാഭമാണ് ഇവരെ ഇതിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറയുന്നു. ഇവര്‍ ബോസ് എന്ന് പറയുന്നയാള്‍ക്ക് പ്രതിദിനം 45,000 രൂപയാണ് ലഭിക്കുന്നത്. തുടര്‍ന്നാണ് മോഡലിങ്ങിന്റെ മറയാക്കി ഇവര്‍ ലഹരിക്കച്ചവടം നടത്തിയത്. കഴിഞ്ഞദിവസമാണ് അല്‍ക്ക ബോണിയടക്കം ആറ് പേരെ പൊലീസ് പിടികൂടിയത്.
മാസങ്ങളായി ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന നടത്തിവരികയായിരുന്നു മോഡലായ യുവതി അടങ്ങുന്ന സംഘം. മോഡലിംഗ് രംഗത്ത് രണ്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വരാപ്പുഴ സ്വദേശിനി അല്‍ക്കയുടെ നേതൃത്വത്തിലായിരുന്നു ലഹരിക്കച്ചവടം. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി എളമക്കരയിലെ ലോഡ്ജില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തി. ബെംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് വില്‍പ്പന നടത്തുകയായിരുന്നു പ്രതികള്‍. കൊക്കയ്ന്‍, മെത്താംഫിറ്റമിന്‍ , കഞ്ചാവ് അടക്കമുളളവയാണ് ഇവരില്‍ നിന്ന് പിടികൂടിയത്.
മാസങ്ങളായി ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന നടത്തിവരികയായിരന്നു മോഡലായ യുവതി അടങ്ങുന്ന സംഘം. മോഡലിംഗ് രംഗത്ത് രണ്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വരാപ്പുഴ സ്വദേശിനി അല്‍ക്കയുടെ നേതൃത്വത്തിലായിരുന്നു ലഹരിക്കച്ചവടം. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എളമക്കരയിലെ ലോഡ്ജില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തയപ്പോഴാണ് പ്രതികള്‍ പിടിയിലാകുന്നത്. പാലക്കാട്, ഇടുക്കി ജില്ലകളില്‍ നിന്നുള്ളവരാണ് പിടിയിലായ യുവാക്കള്‍.
Post Your Comments