KeralaLatest NewsIndia

വാഹനാപകടം: പരിശോധിച്ചത് 2000 ദൃശ്യങ്ങൾ, കാറിന്റെ ഉടമയെ കണ്ടെത്തിയപ്പോൾ വീണ്ടും ട്വിസ്റ്റ്- അറസ്റ്റ് തെലങ്കാനയിൽ നിന്ന്

കോട്ടയം: സാധാരണ അപകടമായി കരുതി എഴുതി തള്ളേണ്ട തങ്കമ്മ എന്ന 88 വയസ്സുകാരിയുടെ വാഹനാപകട കേസ് തെളിയിച്ചതോടെ സേനയ്ക്കാകെ അഭിമാനം ആയിരിക്കുകയാണ് മുണ്ടക്കയം പോലീസ്. പോലീസ് വിമർശനം നേരിടാറുണ്ട്. എന്നാൽ, തെളിവുകൾ ഒന്നും ഇല്ലാതിരുന്ന ഒരു കേസ്, വിട്ടുകളയാമായിരുന്നിട്ടും, കേരളത്തിന് പുറത്തുപോയി പ്രതിയെ പൊക്കിയിരിക്കുകയാണ് മുണ്ടക്കയം പോലീസ്.

മുണ്ടക്കയം പോലീസ് ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം തങ്കമ്മയെ ഇടിച്ചിട്ട് പോയ കാറിന്റെ നിറം മാത്രമായിരുന്നു അവർക്ക് മുന്നിൽ ഉണ്ടായിരുന്ന ഏക സൂചനയും വെല്ലുവിളിയും. എന്നാൽ, മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ വാഹനവും ഓടിച്ച ഡ്രൈവറെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

തങ്കമ്മ എന്ന എണ്‍പത്തിയെട്ടുകാരി വാഹനാപകടത്തില്‍ മരിച്ചത് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15ന് ആണ്. വയോധികയെ ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാറിന്റെ നിറത്തെ കുറിച്ചുള്ള സൂചന മാത്രമാണ് പൊലീസിന് കിട്ടിയത്. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനമാണെന്നും വിവരം കിട്ടി. കാര്യമായ സമ്മര്‍ദ്ദമൊന്നും ഇല്ലാത്തതു കൊണ്ടു തന്നെ വിട്ടുകളയാമായിരുന്ന കേസായിട്ടും മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കാറിനു പിന്നാലെ യാത്ര തുടങ്ങി.

അപകടം നടന്ന കോരുത്തോടിനും മൂന്നാറിനും ഇടയിലെ 120 കിലോമീറ്റര്‍ ദൂരത്തിലെ സിസി ടിവികള്‍ മുഴുവന്‍ അരിച്ചു പെറുക്കി. ഒടുവില്‍ മൂന്നാറില്‍ നിന്ന് അപകടം ഉണ്ടാക്കിയ കാറിന്റെ നമ്പര്‍ കിട്ടി. തെലങ്കാന രജിസ്‌ട്രേഷനിനുളള കാറാണെന്ന് വ്യക്തമായതോടെ പൊലീസ് സംഘം അവിടെയെത്തി. കാറിന്റെ ഉടമയെ കണ്ടെത്തിയപ്പോള്‍ പിന്നെയും ട്വിസ്റ്റ്.

കാര്‍ വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നെന്ന് ഉടമ പറഞ്ഞതോടെ വാടകയ്ക്ക് കാറെടുത്തു കൊണ്ടുപോയ ആളെ അന്വേഷിക്കാന്‍ പിന്നെയും മെനക്കെടേണ്ടി വന്നു. ഒടുവില്‍ കരിംനഗര്‍ ജില്ലയിലെ തിമ്മപൂര്‍ എന്ന സ്ഥലത്തു നിന്ന് വണ്ടിയോടിച്ച ദിനേശ് റെഡ്ഢിയെ കേരളാ പൊലീസ് പൊക്കി. വാഹനാപകടത്തില്‍ നിന്ന് സമര്‍ത്ഥമായി രക്ഷപ്പെട്ടെന്ന് കരുതി ആശ്വസിച്ചിരുന്ന ദിനേശ് റെഡ്ഢിയെ മനപൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്ത.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button