KeralaLatest NewsNews

ഗ്യാസ് അടുപ്പ് കത്തിക്കരുത്, ഇൻവര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്: മംഗലപുരത്ത് ടാങ്കര്‍ ലോറി അപകടം, മുന്നറിയിപ്പ്

കൊച്ചിയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്

തിരുവനന്തപുരം: കനത്ത മഴയിൽ കഴക്കൂട്ടം മംഗലപുരത്ത് പാചക വാതക ടാങ്കർ മറിഞ്ഞു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം. കഴക്കൂട്ടം- ആറ്റിങ്ങല്‍ ദേശീയപാത നിർമ്മാണം നടക്കുന്നതിനാല്‍ വഴിതെറ്റി സർവീസ് റോഡിലേക്ക് വന്ന ടാങ്കറാണ് മറിഞ്ഞത്. ശക്തമായ മഴയായതിനാല്‍ ടയർ മണ്ണില്‍ താഴ്ന്ന് ടാങ്കർ മറിയുകയായിരുന്നു.

അപകടത്തിന് പിന്നാലെ പ്രദേശവാസികള്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കി. ഇൻവർട്ടർ പ്രവർത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുതെന്ന് പൊലീസ് നിർദ്ദേശിച്ചു.

read also: സ്മാരകം പ്രാദേശിക വിഷയം മാത്രം, ഞാൻ പങ്കെടുക്കുമോ എന്നത് പാർട്ടി തീരുമാനിക്കും, അതില്‍ വേറെ ചർച്ചയില്ല: എം വി ഗോവിന്ദൻ

കൊച്ചിയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ നാമക്കല്‍ സ്വദേശി എറ്റിക്കണ്‍ (65) പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

അപകടത്തില്‍പ്പെട്ട ടാങ്കറില്‍ നിന്ന് പാചകവാതകം മറ്റ് ലോറികളിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് പള്ളിപ്പുറം സി.ആർ.പി.എഫ് മുതല്‍ മംഗലപുരം വരെയുള്ള ദേശീയപാത വഴിയുള്ള ഗതാഗതം നിറുത്തിവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button