കണ്ണൂർ: പാനൂരില്‍ ബോംബ് നിർമാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവർക്ക് നിർമിച്ച രക്തസാക്ഷിസ്മാരക മന്ദിരം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുമെന്ന വാർത്ത വലിയ ചർച്ചയാവുകയാണ്. എന്നാൽ, താൻ പരിപാടിയിൽ പങ്കെടുക്കണമോ എന്ന് പാർട്ടി തീരുമാനിക്കുമെന്ന് എം.വി. ഗോവിന്ദൻ പ്രതികരിച്ചു. പ്രാദേശിക വിഷയം പർവതീകരിച്ച് വലിയ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
read also: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു
‘ഇത് പ്രാദേശിക തലത്തിലുള്ള വിഷയമാണ്. അതിനെ പർവതീകരിച്ച് വാർത്തയാക്കി ചർച്ച ചെയ്യേണ്ടതില്ല. പാർട്ടിയുടെ ജില്ലാ കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഞാൻ പങ്കെടുക്കുമോ എന്നത് പാർട്ടി തീരുമാനിക്കും. അതില്‍ വേറെ ചർച്ചയില്ല’, എം.വി ഗോവിന്ദൻ പറഞ്ഞു.
പാനൂർ ചെറ്റക്കണ്ടി കൊക്രാട്ട് കുന്നില്‍ 2015 ജൂണ്‍ ആറിന് നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഈസ്റ്റ് ചെറ്റക്കണ്ടിയിലെ ഷൈജു (32), വടക്കെ കരാല്‍ സുബീഷ് (29) എന്നിവർക്കായി പണിത സ്മാരകമന്ദിരം മേയ് 22-ന് ആണ് എം.വി. ഗോവിന്ദൻ ഉദ്ഘാടനം നിർവഹിക്കുന്നത്. തെക്കുംമുറി എ.കെ.ജി. നഗറിലാണ് മന്ദിരം.
Post Your Comments