Latest NewsLife Style

വരണ്ട മുടി മിനുസമാക്കാൻ ഇത് ചെയ്താൽ മതി

വരണ്ട മുടി പലർക്കും ഒരു പ്രശ്നമാണ്. ഇത് മാറ്റി, മുടി സോഫ്റ്റ് ആക്കാനായി ചില ടിപ്‌സുകൾ വീട്ടിൽ തന്നെയുണ്ട്.

അവ എന്തെന്ന് കാണാം.

ഒരു ടീസ്പൂണ്‍ വിനാഗിരി ഉപയോഗിച്ച് മുടി കഴുകാം. ഷാമ്പു ഉപയോഗിക്കുകയാണെങ്കില്‍ തിളക്കവും ലഭിക്കും. കൂടാതെ, ഓയില്‍ മസാജ് വരണ്ട മുടിയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ചെറുചൂടുള്ള ഓയില്‍ മസാജ് ചെയ്ത് ചൂടുവെള്ളത്തില്‍ മുക്കിയ ടവല്‍ കൊണ്ടു കെട്ടിവയ്ക്കാം.

മുടിയില്‍ ഷാംപൂ ഉപയോഗിച്ചാല്‍ കണ്ടീഷണര്‍ തേയ്ക്കുക. ഇതിനു ശേഷം തേയിലവെള്ളം ഉപയോഗിച്ചു മുടി കഴുകുക. തേനും ഹെയര്‍ ഓയിലും യോജിപ്പിച്ച് മുടിയില്‍ തേക്കാം. 20 മിനിട്ട് കഴിഞ്ഞ് ഷാമ്പു ഉപയോഗിച്ച് കഴുകാം. മുട്ട നന്നായി ഉടച്ചെടുക്കുക. ഇതില്‍ തൈരും ചേര്‍ക്കുക. ഈ പേസ്റ്റ് തലയില്‍ പുരട്ടി 20 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം.

ബദാം ഓയില്‍, ഓലിവ് ഓയില്‍, ജൊജൊബോ ഓയില്‍, വെളിച്ചെണ്ണ എന്നിവ തുല്യ അളവില്‍ എടുത്ത് ചൂടാക്കുക. ചെറിയ ചൂടുമാത്രം മതി. ഇതുപയോഗിച്ച് തല നന്നായി മസാജ് ചെയ്യാം. 30 മിനിട്ട് കഴിഞ്ഞ് ഷാമ്പു ഉപയോഗിച്ച് കഴുകാം.

അതേസമയം, മുടി അഴക് നിലനിര്‍ത്തുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഭക്ഷണക്രമം. കൂടുതല്‍ വെള്ളം കുടിക്കുന്നതും പഴവര്‍ഗങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുന്നതും മുടിയെ കൂടുതല്‍ ഉറപ്പുള്ളതാക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button