ഒരു ടീസ്പൂണ്‍ വിനാഗിരി ഉപയോഗിച്ച് മുടി കഴുകാം. ഷാമ്പു ഉപയോഗിക്കുകയാണെങ്കില്‍ തിളക്കവും ലഭിക്കും. ഓയില്‍ മസാജ് വരണ്ട മുടിയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ചെറുചൂടുള്ള ഓയില്‍ മസാജ് ചെയ്ത് ചൂടുവെള്ളത്തില്‍ മുക്കിയ ടവല്‍ കൊണ്ടു കെട്ടിവയ്ക്കാം.
മുടിയില്‍ ഷാംപൂ ഉപയോഗിച്ചാല്‍ കണ്ടീഷണര്‍ തേയ്ക്കുക. ഇതിനു ശേഷം തേയിലവെള്ളം ഉപയോഗിച്ചു മുടി കഴുകുക. തേനും ഹെയര്‍ ഓയിലും യോജിപ്പിച്ച് മുടിയില്‍ തേക്കാം. 20 മിനിട്ട് കഴിഞ്ഞ് ഷാമ്പു ഉപയോഗിച്ച് കഴുകാം.
Read Also : ദ്വിദിന സന്ദർശനം: യുഎഇ പ്രസിഡന്റ് ചൊവ്വാഴ്ച്ച ഒമാനിലെത്തും
മുട്ട നന്നായി ഉടച്ചെടുക്കുക. ഇതില്‍ തൈരും ചേര്‍ക്കുക. ഈ പേസ്റ്റ് തലയില്‍ പുരട്ടി 20 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം. ബദാം ഓയില്‍, ഓലിവ് ഓയില്‍, ജൊജൊബോ ഓയില്‍, വെളിച്ചെണ്ണ എന്നിവ തുല്യ അളവില്‍ എടുത്ത് ചൂടാക്കുക. ചെറിയ ചൂടുമാത്രം മതി. ഇതുപയോഗിച്ച് തല നന്നായി മസാജ് ചെയ്യാം.30 മിനിട്ട് കഴിഞ്ഞ് ഷാമ്പു ഉപയോഗിച്ച് കഴുകാം.
Post Your Comments