![](/wp-content/uploads/2022/10/hair-care.jpg)
മുടി കൊഴിച്ചിൽ, താരൻ, മുടി പൊട്ടി പോകൽ എന്നിവയെല്ലാം പലരും നേരിടുന്ന പ്രധാന പ്രശ്നമാണ്. മുടിയ്ക്ക് വീട്ടിൽ തന്നെ നല്ല രീതിയിലുള്ള പരിചരണം നൽകേണ്ടത് വളരെ പ്രധാനമാണ്. മുടി വരണ്ട് പോകുന്നത് മാറ്റാൻ എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒരു പായ്ക്ക് പരിചയപ്പെടാം.
പഴം
ഇതിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചിൻ പോലുള്ള ആന്റിഓക്‌സിഡൻ്റുകൾ തലയോട്ടിയിലെ കോശങ്ങളുടെ കേടുപാടുകൾ തടയാനും അകാല നര, മുടിയുടെ കട്ടി കുറയൽ, വരൾച്ച, പൊട്ടൽ എന്നീ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഏറെ സഹായിക്കുന്നു. നേന്ത്രപ്പഴം ആന്റിമൈക്രോബയൽ ആണ്. ഇതിന് അണുബാധകളെയും ബാക്ടീരിയകളെയും ചെറുക്കാനുള്ള കഴിവുണ്ട്.
Read Also : ആള്‍ക്കൂട്ട കൊലപാതകം: വധശിക്ഷ നല്‍കാനുള്ള വ്യവസ്ഥ കേന്ദ്രം കൊണ്ടുവരുമെന്ന് അമിത് ഷാ
തൈര്
മുടിയുടെ പല പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ തൈരിന് സാധിക്കും. വളരെ എളുപ്പത്തിൽ തൈര് മുടിയിലെ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. തൈര് കാൽസ്യത്തിൻ്റെ മികച്ച ഉറവിടം മാത്രമല്ല, ബി 5, ഡി തുടങ്ങിയ വിറ്റാമിനുകളും, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ, ഫാറ്റി ആസിഡുകൾ, പ്രോട്ടീനുകൾ എന്നിവയാലും സമ്പുഷ്ടമാണ്.
കറ്റാർവാഴ
ചർമ്മവും മുടിയും തിളങ്ങാൻ ഏറെ നല്ലതാണ് കറ്റാർവാഴ. താരൻ, മുടികൊഴിച്ചിൽ പോലുള്ള മുടിയുടെ പല പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ കറ്റാർവാഴ ഏറെ സഹായിക്കാറുണ്ട്. ഇതിൻ്റെ ആൻ്റി ബാക്ടീരിയൽ, ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുടിയുടെ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. തലമുടിയ്ക്ക് ഈർപ്പം നൽകാനും അതുപോലെ തലയിലെ ജലാംശം നിലനിർത്താനും കറ്റാർവാഴ ഏറെ സഹായിക്കും. തലയോട്ടിയിലെ വരൾച്ച ഇല്ലാതാക്കാനും കറ്റാർവാഴ ഏറെ നല്ലതാണ്.
Post Your Comments