KeralaLatest NewsNews

മലപ്പുറത്ത് സ്ഥിരീകരിച്ച അമീബിക് മസ്തിഷ്‌കജ്വരം: നിരീക്ഷണത്തിലുള്ള 4 കുട്ടികളുടെ പരിശോധന ഫലം പുറത്ത്

കോഴിക്കോട് : അമീബിക് മസ്തിഷ്‌കജ്വരമെന്ന സംശയത്തില്‍ നിരീക്ഷണത്തിലാക്കിയ 4 കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്. മുന്നിയൂര്‍ സ്വദേശിയായ 5 വയസുകാരിക്കൊപ്പം കടലുണ്ടി പുഴയിലെ അതേ കടവില്‍ കുളിച്ച കുട്ടികളുടെ പരിശോധനാ ഫലമാണ് നെഗറ്റീവെന്ന് സ്ഥിരീകരിച്ചത്. ലക്ഷണങ്ങളോടെ രണ്ട് ദിവസം മുമ്പാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read Also: മൈക്രോ ഫിനാൻസുകാരുടെ നിരന്തര ഭീഷണി: പാലക്കാട് ഗൃഹനാഥന്‍ ജീവനൊടുക്കി

അഞ്ച് വയസുകാരി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. മലപ്പുറം കടലുണ്ടി പുഴയില്‍ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം. മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ പഞ്ചായത്തും ആരോഗ്യ വകുപ്പും കടുത്ത ജാഗ്രതയിലാണ്.

കടുത്ത തലവേദനയും പനിയുമായി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നട്ടെല്ലില്‍ നിന്നും സ്രവം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. കുട്ടി പുഴയിലിറങ്ങിയ അതേ ദിവസങ്ങളില്‍ പുഴയില്‍ കുളിച്ച ആളുകളുടെ വിവരം ശേഖരിക്കുന്നുണ്ട്. പാറക്കല്‍ കടവില്‍ കുളിച്ചവര്‍ക്ക് ആരോഗ്യപ്രശ്‌നമുണ്ടെങ്കില്‍ സ്വയം ചികിത്സയ്ക്ക് നില്‍ക്കാതെ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button