Latest NewsKerala

ഡോക്ടർമാരും പ്രവാസികളും അധ്യാപകരും, കേരളത്തിൽ സൈബർ തട്ടിപ്പ് സംഘങ്ങളുടെ വലയിൽപെടുന്നത് പ്രബുദ്ധർ!

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയാളുകളിൽ നിന്നായി പ്രതിമാസം 15 കോടിയോളം രൂപ സൈബർ തട്ടിപ്പ് സംഘങ്ങൾ അടിച്ചുമാറ്റുന്നു എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം 201 കോടി രൂപയാണ് കേരളത്തിൽ നിന്നും സൈബർ തട്ടിപ്പ് സംഘങ്ങൾ കൈക്കലാക്കിയത്. സാധാരണക്കാരോ നിരക്ഷരരോ അല്ല ഇത്തരം തട്ടിപ്പു സംഘങ്ങളുടെ വലയിൽ അകപ്പെടുന്നത് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.

ഐടി പ്രൊഫഷണലുകൾ മുതൽ ഡോക്ടർമാരും അധ്യാപകരും ബാങ്ക് ഉദ്യോ​ഗസ്ഥരും വരെ ഇത്തരം തട്ടിപ്പു സംഘങ്ങളുടെ ഇരകളെന്നാണ് പൊലീസിന്റെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

അഞ്ചുമാസത്തിനിടെ കേരളത്തിൽ തട്ടിപ്പിന് ഇരകളായത് ആകെ 1103 പേരാണ്. ഇവരിൽ 55 ഡോക്ടർമാരും 93 ഐ.ടി. പ്രൊഫഷണലുകളും ഉൾപ്പെടുന്നു. അതേസമയം, തൊഴിൽരഹിതർ, കർഷകർ എന്നിവരുടെ എണണം വളരെ കുറവാണ്. 11 തൊഴിൽരഹിതരും 5 കൃഷിക്കാരും മാത്രമാണ് തട്ടിപ്പിന് ഇരകളായത്.

ഇക്കൊല്ലം മാത്രം ഇതുവരെ ഓൺലൈൻ തട്ടിപ്പിന് ഇരയായവർ

സ്വാകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർ 327

വ്യാപാരികൾ 123

ഐ.ടി. പ്രൊഫഷണലുകൾ 93

വീട്ടമ്മമാർ 93

വിരമിച്ചവർ 83

വിദേശമലയാളികൾ 80

സർക്കാരുദ്യോഗസ്ഥർ 60

ഡോക്ടർമാർ 55

വിദ്യാർഥികൾ 53

അധ്യാപകർ 39

ബാങ്ക് ഉദ്യോഗസ്ഥർ 31

പ്രതിരോധസേനാംഗങ്ങൾ 27

തൊഴിൽരഹിതർ 11

നഴ്‌സുമാർ 10

അഭിഭാഷകർ 7

കൃഷിക്കാർ 5

ചാർട്ടേഡ് അക്കൗണ്ടന്റുമാർ 2

ഫാർമസിസ്റ്റ് 2

മുതിർന്ന പൗരർ 2

പോലീസിന്റെ സൈബർ ഡിവിഷൻ സാമൂഹികമാധ്യമങ്ങളിലൂടെയും നേരിട്ടും ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ബോധവത്കരണക്ലാസ് നൽകുന്നുണ്ട്. ഡോക്ടർമാരുടെ സംഘടനയും ഓൺലൈൻ തട്ടിപ്പുകളെപ്പറ്റി ബോധവത്‌കരണം നടത്തി. ബാങ്കുകളുമായി ചേർന്ന് പോലീസ് നടത്തിയ ബോധവത്കരണത്തിൽ പ്രതീക്ഷിച്ചത്ര പങ്കാളിത്തമില്ലാത്തതിനാൽ റിസർവ് ബാങ്കുമായി ബന്ധപ്പെടാൻ ശ്രമം നടത്തുന്നുണ്ട്.

പണം നഷ്ടമായാൽ ആദ്യമണിക്കൂറുകളിൽതന്നെ പോലീസിനെ അറിയിച്ചാൽ കുറച്ചു പണമെങ്കിലും തിരിച്ചുപിടിക്കാനാകുമെന്ന് സൈബർ ഡിവിഷൻ ഉദ്യോഗസ്ഥർ പറയുന്നു. തട്ടിപ്പിനിരയാകുന്നവരിൽ 40 ശതമാനത്തിൽ താഴെമാത്രമേ ആദ്യമണിക്കൂറുകളിൽ പരാതിയുമായി എത്താറുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button