![](/wp-content/uploads/2024/05/arr-2.jpg)
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 24 കാരന്‍ അറസ്റ്റില്‍. പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ ആണ് പിടിയിലായത്.
കുട്ടിയുടെ അമ്മ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിലെ ശുചിമുറിയില്‍ പെണ്‍കുട്ടി കുളിക്കാന്‍ കയറിയപ്പോൾ യുവാവ് കയറിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി കരഞ്ഞതിനെത്തുടര്‍ന്ന് ആളുകള്‍ ഓടിക്കൂടി. ഉടനെ യുവാവിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
Post Your Comments