തിരുവനന്തപുരം : സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞു. ഇന്നലെ ആകെ ഉപയോഗം 95.69 ദശലക്ഷം യൂണിറ്റാണ്. തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് താഴെ എത്തുന്നത്. പീക്ക് ടൈം ആവശ്യകതയും കുറഞ്ഞു. 4585 മെഗാവാട്ട് ആണ് ഇന്നലത്തെ ആവശ്യകത. ആകെ ഉപയോഗം കുറഞ്ഞതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തില്‍ ഇളവ് ഏര്‍പ്പെടുത്തും.
Read Also: വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കൂടുതല്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി
ഘട്ടം ഘട്ടം ആയി നിയന്ത്രണം ഒഴിവാക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. എന്നാല്‍ പീക് ആവശ്യകത ഉയര്‍ന്നു നില്‍ക്കുന്ന മലബാറിലെ ചില സബ്‌സ്റ്റേഷന്‍ പരിധികളില്‍ നിയന്ത്രണം തുടരും. ഈ സ്ഥലങ്ങളില്‍ വൈദ്യതി നിയന്ത്രണത്തിന്റെ സമയം കുറയ്ക്കും. പലസ്ഥലങ്ങളിലും വേനല്‍ മഴ കൂടി കിട്ടാന്‍ തുടങ്ങിയതോടെയാണ് വൈദ്യുതി ഉപഭോഗം കുറഞ്ഞത്.
Post Your Comments