KeralaLatest NewsNews

കൊടുമണ്ണിൽ 16കാരനെ കൊന്ന കേസിലെ പ്രതികള്‍ പരീക്ഷയെഴുതി

കൊടുമണ്‍: കൊടുമണ്ണിൽ 16കാരനെ കൊന്ന കേസിലെ പ്രതികള്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതി. ഇവര്‍ പഠിച്ചിരുന്ന സ്‌കൂളില്‍ തന്നെയാണ് പരീക്ഷയെഴുതിയത്. പോലീസിനും രണ്ട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് ഇവർ എത്തിയത്. നാളെയും ഇവര്‍ക്ക് പരീക്ഷയുണ്ട്. ഒരു മാസം മുൻപ് അങ്ങാടിക്കല്‍ തെക്ക് ഒരു പുരയിടത്തില്‍ വെച്ചാണ് അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷിന്റെ മകന്‍ പത്താം ക്ലാസ്സുകാരന്‍ അഖില്‍ (16) കൊല്ലപ്പെട്ടത്. അഖിലിന്റെ കൂട്ടുകാർ തന്നെ ആയിരുന്നു പ്രതികൾ.

shortlink

Post Your Comments


Back to top button