KeralaMollywoodLatest NewsNewsEntertainment

ഗ്ലാമര്‍ പ്രദര്‍ശനം നിര്‍ത്തിയപ്പോള്‍ വീട്ടിലിരിക്കേണ്ടിവന്നു: ഇന്ദ്രജ

മലയാളത്തിലാണ് റിയലിസ്റ്റിക് അപ്രോച്ചുള്ളത്

മലയാളികള്‍ക്കു ഏറെ പ്രിയപ്പെട്ട നടിയാണ് ഇന്ദ്രജ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി നിലനിന്ന താരം ഗ്ലാമർ റോളുകള്‍ വിട്ടതോടെ സിനിമയില്ലാതെ കുറേക്കാലം വീട്ടിലിരുന്നുവെന്ന് പറയുന്നു.

read also: ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹം എനിക്കുണ്ട്, ഏകാധിപത്യം തകര്‍ത്ത് ഇതാ ഞാൻ തിരിച്ചെത്തിയിരിക്കുന്നു: അരവിന്ദ് കെജരിവാള്‍

‘തെലുങ്കില്‍ ചെയ്തതെല്ലാം കോളജ് ഗേള്‍സ് റോളുകളും ഗ്ലാമറസ് റോളുകളുമാണ്. മലയാളത്തിലാണ് റിയലിസ്റ്റിക് അപ്രോച്ചുള്ളത്. ഒരു നടിയെന്ന നിലയില്‍ കംഫർട്ടബിള്‍ മലയാളത്തിലാണ്. തെലുങ്കില്‍ ഒരുപാട് സിനിമകള്‍ ചെയ്‌തെങ്കിലും അവ റിയല്‍ അല്ല. എല്ലാം വാണിജ്യ മസാലച്ചിത്രങ്ങള്‍. ഡാൻസും പാട്ടും ഫൈറ്റും മാത്രമുള്ള സിനിമകള്‍. ഗ്ലാമറസ് റോളുകള്‍ ചെയ്യേണ്ട എന്ന തീരുമാനമെടുത്ത് ഒരു കൊല്ലം കാത്തിരുന്നു. പക്ഷെ തെലുങ്കില്‍നിന്ന് ഓഫറുകള്‍ വന്നില്ല. തെലുങ്കില്‍ നല്ല സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇനി നല്ലൊരു സിനിമ വന്നാല്‍ ചെയ്യാമെന്ന് കരുതി കാത്തിരുന്നു. അപ്പോള്‍ പടങ്ങളില്ലാതെ ഞാൻ വീട്ടില്‍ ഇരുന്നു. എൻറെ കാഴ്ചപ്പാടുകള്‍ തെലുങ്ക് ഇൻഡസ്ട്രിയുമായി ചേർന്ന് പോകില്ലെന്ന് തോന്നി. ദൈവ കാരുണ്യത്താല്‍ എനിക്ക് മലയാളത്തില്‍നിന്ന് ഓഫറുകള്‍ വന്നു’ – ഇന്ദ്രജ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button