Latest NewsCinemaMollywoodNewsEntertainmentNews Story

തുളു ബ്രാഹ്മണ പെൺകുട്ടിയായ ഇന്ദ്രജ വിവാഹം കഴിച്ചത് മുസ്ലീമിനെ, വീട്ടുകാരെ എതിർത്ത് വിവാഹം കഴിച്ച നടിയുടെ ജീവിതം ഇപ്പോൾ ഇങ്ങനെ

മലയാളസിനിമയിൽ തൊണ്ണൂറുകളിൽ തിളങ്ങിനിന്ന നായികമാരിൽ ഒരാളാണ് ഇന്ദ്രജ

സൂപ്പർസ്റ്റാറുകളുടെ നായികയായി തിളങ്ങി ഒടുവിൽ വിവാഹശേഷം കുടുമബവുമായി ഒതുങ്ങിപോകുന്ന നിരവധി നായികമാരെ മലയാള സിനിമ കണ്ടിട്ടുണ്ട്. പലരുടേയും വിവരങ്ങൾ പോലും പിന്നീടില്ലായിരുന്നു. ഇന്ന് പക്ഷെ സ്ഥിതി മറിച്ചല്ല. എന്നാൽ സോഷ്യൽ മീഡിയ ഉള്ളത്‌കൊണ്ട് താരങ്ങളുടെ വിവരങ്ങൾ പലപ്പോഴായി പ്രേക്ഷകർക്ക് ലഭിക്കാറുണ്ട്.

മലയാളസിനിമയിൽ തൊണ്ണൂറുകളിൽ തിളങ്ങിനിന്ന നായികമാരിൽ ഒരാളാണ് ഇന്ദ്രജ. വെള്ളാരം കണ്ണുകളുള്ള ഒരു നാടൻ പെൺകുട്ടി മലയാള സിനിയിലുണ്ടായിരുന്നു. മോഹൻലാലിന്റെ നായികയായെത്തി ആരാധകരുടെ മനസിൽ സ്ഥാനം പിടിച്ചൊരു സുന്ദരി, അതാണ് ഇന്ദ്രജ.

നീണ്ട പതിനാല് വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ദ്രജ ഇപ്പോൾ ക്യാമറയ്ക്കു മുന്നിലേക്ക് തിരിച്ചെത്തുകയാണ്. പതിനാല് വർഷത്തെ ഇടവേളയ്ക്കു ശേഷം താരം വീണ്ടുമെത്തുകയാണ് തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട്.

താരം വിവാഹശേഷം അഭിനയത്തിലേക്ക് തിരിച്ചുവന്നിട്ടില്ല, നടനും തിരക്കഥാകൃത്തുമായ അബ്‌സർ ആണ് താരത്തിന്റെ ഭർത്താവ്. ഇന്ദ്രജ തുളുബ്രാഹ്മണ പെൺകുട്ടിയായിരുന്നു, അബ്‌സർ മുസ്ലീമും. പ്രണയവിവാഹമായിരുന്നു ഇരുവരുടേയും. മുസ്ലിം പയ്യനെ വിവാഹം കഴിച്ചപ്പോൾ നാടും വീടും എതിർത്തുവെന്ന് താരം പറയുന്നു.ആറു വർഷം കാത്തിരുന്ന ശേഷമാണ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചത്. വീട്ടുകാർക്ക് ബന്ധത്തിന്റെ ആഴം തിരിച്ചറിയാനും സമ്മതിക്കാനും സാധ്യതയുണ്ടെന്ന് കരുതിയാണ് അത്രയും നാൾ കാത്തിരുന്നതെന്ന് താരം പറയുന്നു. പക്ഷെ നേരം മറിച്ചായിരുന്നു നടന്നത്. പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു, അങ്ങനെ രജിസ്റ്റർ വിവാഹം ചെയ്തു.

അബ്‌സർ ബിസിനസ്സ് ചെയ്യുന്നു. തിരക്കഥാകൃത്തും നടനും ആണ്. ഈ പ്രഫഷനെക്കുറിച്ച് വ്യക്തമായറിയാവുന്നയാൾ അദ്ദേഹമെന്ന് ഇന്ദ്രജ പറയുന്നു. വിവാഹം കഴിക്കുന്ന ആളെക്കുറിച്ച് ഒറ്റ നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ മദ്യപിക്കരുത്, പുകവലിക്കരുത്. അങ്ങനെയൊരാളായിരുന്നു അബ്‌സർ എന്ന് ഇന്ദ്രജ അഭിമുഖത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button