ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് വോട്ടർമാർ. ഓരോ സ്ത്രീക്കും ഓരോ ലക്ഷം വീതം അക്കൗണ്ടിൽ ഇടും എന്ന വാഗ്ദാനം തന്നെ ഒരു കടന്ന കയ്യായിരിക്കെ, ഒരാൾക്ക് രണ്ട് ഭാര്യ ഉണ്ടെങ്കിൽ ഓരോരുത്തർക്കും ഓരോ ലക്ഷം വീതം എന്ന് കൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് കോൺഗ്രസ് സ്ഥാനാർത്ഥി കാന്തിലാൽ ഭൂരിയ. കോൺഗ്രസിന്റെ പ്രകടന പത്രിക ഉദ്ധരിച്ചാണ് അദ്ദേഹത്തിന്റെ വാഗ്ദാനം .
കോൺഗ്രസിൻ്റെ പ്രകടനപത്രിക ഉദ്ധരിച്ച്, രത്ലം സീറ്റിൽ നിന്നുള്ള കോൺഗ്രസിൻ്റെ ലോക്സഭാ സ്ഥാനാർത്ഥി കാന്തിലാൽ ഭൂരിയ, തൻ്റെ പാർട്ടി അധികാരത്തിൽ വന്നാൽ ‘ഓരോ വീട്ടിൽ നിന്നും സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ ലഭിക്കും” എന്നാണ് ഒരു പൊതു റാലിയിൽ അവകാശപ്പെട്ടത്.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ, ഞങ്ങളുടെ പ്രകടനപത്രികയിൽ പറയുന്നതുപോലെ, ഓരോ സ്ത്രീക്കും അവരുടെ ബാങ്ക് അക്കൗണ്ടിൽ ഒരു ലക്ഷം രൂപ ലഭിക്കും. ഓരോ വീട്ടിലെയും സ്ത്രീകൾക്ക് ഒന്ന് വീതം ലക്ഷം രൂപ ലഭിക്കും,’ ഭുരിയ പറഞ്ഞു.
ഇനി അഥവാ ആർക്കെങ്കിലും രണ്ട് ഭാര്യമാരുണ്ടെങ്കിൽ അവർക്ക് രണ്ട് ലക്ഷം രൂപ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ഭൂരിയ തമാശയ്ക്ക് പറഞ്ഞതാണോ അതോ ചില പ്രത്യേക വിഭാഗങ്ങളെ ഉദ്ദേശിച്ച് പറഞ്ഞതാണോ എന്ന് വ്യക്തമല്ല അതേസമയം, ഇതിന്റെ വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാണ്.
മോദി സർക്കാർ നിറച്ചു വെച്ചിരിക്കുന്ന ഖജനാവ് ആണ് കോൺഗ്രസിന്റെയും ഇന്ത്യ സഖ്യത്തിന്റെയും നോട്ടം എന്നാണ് പ്രധാന വിമർശനം. അതിനാൽ ആണ് സൗജന്യം വാരിക്കോരി കൊടുക്കാൻ ശ്രമമെന്നും പലരും വിമർശിക്കുന്നു. കൂടാതെ ബഹു ഭാര്യാത്വത്തെ പ്രോത്സാഹിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും വിമർശനം ഉയരുന്നുണ്ട്.
VIDEO | “If Congress comes to power, as our manifesto states, every woman will get Rs 1 lakh in her bank account. Women from each house will get Rs 1-1 lakh. Those who have two wives will get Rs 2 lakh…,” said Congress candidate from MP’s Ratlam, Kantilal Bhuria, while… pic.twitter.com/4OazK9Laa3
— Press Trust of India (@PTI_News) May 9, 2024
Post Your Comments