ലക്‌നൗ : യുപി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് യുവജന പ്രകടന പത്രിക കൈമാറി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അലിഗഢില്‍ നടന്ന പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും വേണ്ടി മുദ്രാവാക്യങ്ങള്‍ വിളിച്ച് വാഹനത്തിന് സമീപം എത്തിയ ബി.ജെ.പിക്കാര്‍ക്കാണ് ‘ഭാരതി വിധാന്‍’ എന്ന് പേരിട്ടിരിക്കുന്ന പ്രകടന പത്രിക പ്രിയങ്ക നല്‍കിയത്.
ബി.ജെ.പി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് പത്രിക നല്‍കി ‘യേ പദ് ലോ, യേ പദ് ലോ’ (ഇത് വായിക്കൂ) എന്ന് പ്രിയങ്ക അവരോട് ആവശ്യപ്പെട്ടു. എന്നാല്‍ ഒരാള്‍ ഇത് നിഷേധിക്കുകയും മറ്റൊരാള്‍ സ്വീകരിക്കുകയും ചെയ്തു. ശേഷം ബിജെപി അനുഭാവികൾക്ക് നേരെ കൈവീശി പ്രിയങ്ക യാത്ര തുടർന്നു.
Read Also : ഉപ്പ് കൂടുതൽ കഴിക്കുന്നവർ ഇക്കാര്യം തീർച്ചയായും അറിഞ്ഞിരിക്കണം
‘ഭാരതി വിധാൻ’ എന്ന് പേരിട്ടിരിക്കുന്ന കോൺഗ്രസിന്റെ യുവജന പ്രകടന പത്രിക സംസ്ഥാനത്തെ യുവജനങ്ങൾക്ക് പുതിയ കാഴ്ചപ്പാട് നൽകുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കഴിഞ്ഞ മാസമാണ് യുവജന പ്രകടന പത്രിക പുറത്തിറക്കിയത്. ഉത്തര്‍പ്രദേശിലെ യുവാക്കള്‍ക്ക് ജോലി വാഗ്ദാനവും, വികസനവും ഉറപ്പ് നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
Post Your Comments