മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതയായ നടിയാണ് നയന ജോസൻ. കൂടെവിടെ പരമ്പരയിലൂടെ ശ്രദ്ധ നേടിയ നയന ജീവിതത്തിലെ വലിയൊരു സന്തോഷം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. ഏറെനാള്‍ ആഗ്രഹിച്ച പ്രണയസാക്ഷാത്കാരത്തെക്കുറിച്ചും വിവാഹനിശ്ചയം കഴിഞ്ഞെന്നുമുള്ള വിശേഷം നയന പങ്കുവയ്ക്കുന്നു.
‘ഇന്റർകാസ്റ്റ് മാര്യേജ് ആയതിന്റെ എല്ലാവിധ വിഷയങ്ങളും ഞങ്ങൾ നേരിട്ടു. ഒരുതരം പോരാട്ടമായിരുന്നു ഞങ്ങളുടെ ബന്ധത്തിലേക്ക് എത്താനുള്ള ഈ യാത്ര. വ്യത്യസ്‌ത ജാതിയിൽ പെട്ടവരായതിനാൽ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ സ്‌നേഹത്തിന് വേണ്ടി ഞങ്ങൾ ഒരുമിച്ചു പോരാടി, വളരെ പിന്തുണയുള്ള, കരുതലുള്ള, എൻ്റെ വ്യക്തിത്വത്തിന് ഇടം നൽകുന്ന, എൻ്റെ അഭിനിവേശത്തെ, എൻ്റെ കഴിവിനെ പിന്തുണക്കുന്ന ഈ മനുഷ്യനെ ലഭിക്കാൻ ഞാൻ ഒരുപാട് കരഞ്ഞു. ഏറ്റവും ഒടുവിൽ നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും അനുഗ്രഹവും ഞങ്ങൾക്ക് വേണം. ഞങ്ങൾ ഞങ്ങളുടെ ആഘോഷം ആരംഭിക്കാൻ പോകുന്നു’- ഭാവി വരൻ ഗോകുലിനെ ടാഗ് ചെയ്തുകൊണ്ട് നയന കുറിച്ചു.
read also: 600 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞു: കുട്ടിയും സ്ത്രീയും മരിച്ചു, നാലുപേര്‍ക്ക് ഗുരുതര പരിക്ക്
നിരവധി ആരാധകരും താരങ്ങളും ആണ് നയനക്കും ഗോകുലിനും ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്.
Post Your Comments