KeralaLatest NewsNews

പീച്ചി ഡാമില്‍ മരിച്ച വിദ്യാര്‍ത്ഥിയെ തിരിച്ചറിഞ്ഞു, മരിച്ചത് മഹാരാജാസ് കോളേജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി

തൃശൂര്‍: പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റണ്‍ഷിപ്പിന് എത്തിയ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി ഡാമില്‍ മുങ്ങിമരിച്ചു. മലപ്പുറം താനൂര്‍ ചീരംകുളങ്ങര മുഹമ്മദ് ഷാഫിയുടെ മകന്‍ യഹിയ(25) യാണ് മരിച്ചത്. എസ്എഫ്ഐ എറണാകുളം മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറിയാണ്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് സ്‌കൂബ ടീം മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ടോടെയാണ് പീച്ചി ജലസേചന വകുപ്പ് ക്വാര്‍ട്ടേഴ്സിന് സമീപം പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് യഹിയയെ കാണാതായത്.

Read Also: ഷവര്‍മ കഴിച്ച് 19കാരന്‍ മരിച്ച സംഭവം: കച്ചവടക്കാര്‍ അറസ്റ്റില്‍, ഉപയോഗിക്കുന്നത് അഴുകിയ ഇറച്ചിയെന്ന് കണ്ടെത്തല്‍

കോളേജില്‍ നിന്നുള്ള 12 അംഗ സംഘം കേരള വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റണ്‍ഷിപ്പിനായാണ് പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ എത്തിയത്. എംഎസ്സി ബോട്ടണി വിദ്യാര്‍ഥിയാണ് യഹിയ. വൈകീട്ട് കുളിക്കാനായി നാല് സുഹൃത്തുക്കള്‍ക്കൊപ്പം റിസര്‍വോയറില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസം ഡാമില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങിയ യഹിയ മുങ്ങി പോവുകയായിരുന്നു. കൂട്ടുകാര്‍ക്ക് യഹിയയെ രക്ഷിക്കാനായില്ല.

യഹിയ മുങ്ങിയതറിഞ്ഞ് ഉടന്‍ സമീപത്തുണ്ടായിരുന്ന നാട്ടുകാരില്‍ ചിലര്‍ രക്ഷിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ ഇരുട്ടായതോടെ ശ്രമം ഉപേക്ഷിച്ചു. പിന്നീട് പീച്ചി പൊലീസും ചാലക്കുടി, പുതുക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളും രാത്രി തെരച്ചില്‍ നടത്തി. വനം ഉദ്യോഗസ്ഥരും വാച്ചര്‍മാരും മത്സ്യബന്ധന തൊഴിലാളികളും സ്‌കൂബ ടീമും നാട്ടുകാരും തെരച്ചിലില്‍ പങ്കെടുത്തു. ഏറെ നേരത്തെ തെരച്ചിലിനൊടുവില്‍ രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button