ന്യൂഡല്‍ഹി:സാം പ്രിതോദയുടെ പ്രസ്താവന വീണ്ടും വിവാദത്തില്‍. വടക്കുകിഴക്കന്‍ മേഖലയിലുള്ളവര്‍ ചൈനക്കാരെ പോലെയാണെന്നും തെക്കേയിന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയുമാണ് സാം പ്രിതോദയുടെ പ്രസ്താവനയാണ് വിവാദമായത്. പടിഞ്ഞാറുള്ളവര്‍ അറബികളെ പോലെയും വടക്കുള്ളവര്‍ യൂറോപ്പുകാരെപോലെ ആണെന്നും പ്രിതോദ പറഞ്ഞിരുന്നു.
Read Also:കേരളത്തില്‍ ചൂട് ഉയര്‍ന്നുകൊണ്ടിരിക്കുന്നു, വിവിധ ജില്ലകളില്‍ ഇന്നും നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പ്
ഇന്ത്യയുടെ വൈവിധ്യത്തിന് ഉദാഹരണമെന്ന് സൂചിപ്പിച്ചാണ് പ്രസ്താവന സാം പ്രിതോദ നടത്തിയത്. വ്യത്യസ്തതകളുണ്ടെങ്കിലും അതൊന്നും പ്രശ്‌നമല്ലെന്നും എല്ലാ ഭാഷകളെയും ബഹുമാനിക്കുന്നവരാണെന്നും പ്രിതോദ പറഞ്ഞിരുന്നു. എന്നാല്‍, ഇതിനെതിരെ കേസ് എടുക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വാസ് ശര്‍മ്മയും മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങും പ്രതികരിച്ചു. പ്രിതോദയുടെ പ്രസ്താവന കോണ്‍ഗ്രസ് തള്ളി. പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസിന്റെ നിലപാട് അല്ലെന്നും ജയറാം രമേശ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സാം പ്രിതോദയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. പ്രിതോദ തെക്കേന്ത്യക്കാരെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചുവെന്നും ചര്‍മ്മത്തിന്റെ നിറമാണോ പൗരത്വം നിര്‍ണ്ണയിക്കുന്നതെന്നും മോദി ചോദിച്ചു. കറുത്ത നിറമുള്ള കൃഷ്ണനെ ആദരിക്കുന്നവരാണ് തങ്ങളെന്നും പ്രിതോദയുടെ പ്രസ്താവനയില്‍ രാഹുല്‍ മറുപടി പറയണമെന്നും മോദി പറഞ്ഞു.
Post Your Comments