Latest NewsKeralaNews

അടിവസ്ത്രത്തിനുളളില്‍ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്: രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: അടിവസ്ത്രത്തിനുളളില്‍ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ട് യാത്രക്കാരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടി.

Read Also: അമ്മ കൊലപ്പെടുത്തിയ കുരുന്നിന്റെ സംസ്‌കാരചടങ്ങ് കണ്ണീര്‍കാഴ്ച: നാട്ടുകാരും മേയറും പോലീസും കളിപ്പാട്ടങ്ങളോടെ യാത്രയാക്കി

മൂന്ന് സ്വര്‍ണ ബിസ്‌ക്കറ്റുകളും
സ്വര്‍ണനാണയവും ഉള്‍പ്പെടെ 478 ഗ്രാം തൂക്കമുളള സ്വര്‍ണമാണ് ഇവരില്‍ നിന്ന് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടിയത്. ദമാമില്‍ നിന്ന് ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ തിരുവനന്തപുരത്ത് എത്തിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരാണ് ഇരുവരും.

കസ്റ്റംസ് പരിശോധനയ്ക്ക് എത്തിയശേഷം ഇവരുടെ ലഗേജുകള്‍ പരിശോധിച്ചപ്പോള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല. എന്നാല്‍ സംശയത്തെ തുടര്‍ന്ന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറുടെ നേത്യത്വത്തില്‍ നടത്തിയ ദേഹപരിശോധനയിലാണ് സ്വര്‍ണമുളളതായി മനസിലാക്കിയത്. തുടര്‍ന്ന് ഇവരെ പ്രത്യേക മുറിയിലെത്തിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് അടിവസ്ത്രത്തില്‍ പ്രത്യേക അറകളുണ്ടാക്കി അതിനുളളില്‍ സ്വര്‍ണം ഒളിപ്പിച്ചതായി കണ്ടെത്തിയത്.

ശനിയാഴ്ച എത്തിയ യാത്രക്കാരനില്‍ നിന്ന് 11.60 ലക്ഷം രൂപ വിലയുളള 166.60 ഗ്രാമിന്റെയും ഞായറാഴ്ച എത്തിയ യാത്രക്കാരനില്‍ നിന്ന് 21.34 ലക്ഷം രൂപയുടെ 308 ഗ്രാം തൂക്കമുളള സ്വര്‍ണവുമാണ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലൂടെ കണ്ടെടുത്തത്. ഇവര്‍ക്കെതിരെ കസ്റ്റംസ് കേസെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button