പത്തനംതിട്ട : നട്ടെല്ലും വാരിയെല്ലും പൊട്ടി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്ന് ഇലന്തൂര്‍ പരിയാരം കിഴക്ക് തുമ്പമണ്‍തറ വീട്ടില്‍ സുജ (50) ആണ് മരിച്ചത്. ഇവരെ മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് സൈക്കിള്‍ സജി എന്ന് വിളിക്കുന്ന സജി കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
പെട്രോള്‍ പമ്പിലെ തൊഴിലാളിയായ സജി മദ്യപിച്ചശേഷം ഭാര്യ സുജയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഒരുമാസംമുമ്പാണ് സംഭവം ഉണ്ടായത്. നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ടായതടക്കം ഗുരുതരമായി പരിക്കേറ്റ സുജ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായി വീട്ടിലെത്തിയെങ്കിലും പരസഹായമില്ലാതെ എഴുന്നേല്‍ക്കാനാകാത്ത അവസ്ഥയിലായിരുന്നു സുജ. ഞായറാഴ്ച പുലര്‍ച്ചെ സ്ഥിതി വഷളായി മരണം സംഭവിച്ചു. രണ്ട് പെണ്‍മക്കളാണ് ഉള്ളത്.
Post Your Comments