KeralaMollywoodLatest NewsIndiaNewsEntertainment

നടി കനകലത അന്തരിച്ചു

മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു താരം.

മലയാളം സിനിമാ സീരിയൽ നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 350ലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു. മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു താരം.

read also: ജീവിതത്തിലെ ഏറ്റവും മോശമായ 18 ദിവസം, ഭക്ഷണം കിട്ടാതിരിക്കുക, മാനസിക പ്രശ്‌നങ്ങള്‍ : ബിഗ് ബോസിനെക്കുറിച്ച് ഒമർ ലുലു

നാടകത്തില്‍ നിന്നും സിനിമയിലേയ്ക്ക് എത്തിയ കനക ലത മലയാളികള്‍ക്ക് മറക്കാനാകാത്ത വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. മുപ്പതിലധികം സീരിയലുകളിലും വേഷമിട്ടു. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും കനക ലത അഭിനയിച്ചിട്ടുണ്ട്.

ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം, പഞ്ചവര്‍ണതത്ത, ആകാശഗംഗ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട കനക ലതയുടെ അവസാന ചിത്രം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൂക്കാലമാണ്.

shortlink

Post Your Comments


Back to top button