KeralaLatest NewsNews

‘സ്വന്തം പേര് പോലും ഓര്‍മയില്ല, ഉമിനീരു ഇറക്കുന്നില്ല’: നടി കനകലത ദുരിതാവസ്ഥയില്‍

2021 മുതലാണ് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്

മലയാള സിനിമയിൽ ഒരു സമയത്ത് സജീവമായിരുന്ന നടിയാണ് കനകലത. എന്നാൽ, കടുത്ത ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോവുകയാണ് താരമിപ്പോൾ. പാര്‍ക്കിൻസണ്‍സും മറവിരോഗവും ബാധിച്ച്‌ ദുരിതാവസ്ഥയിലാണ് കനകലത.

‘ഭക്ഷണം കഴിക്കുന്നതുപോലും നിര്‍ത്തിയ അവസ്ഥയാണ്. ഉമിനീരു പോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോയ അവസ്ഥയിലൂടെയാണ് നടി കടന്നു പോകുന്നുവെന്ന് സഹോദരി വിജയമ്മ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

read also: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി: ​ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വിട്ടയക്കണമെന്ന് ആവശ്യം

കുടുംബം പറയുന്നത് ഇങ്ങനെ, ‘2021 മുതലാണ് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ഉറക്കക്കുറവായിരുന്നു തുടക്കം. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഡോക്ടറെ കണ്ടതോടെയാണ് ഡിമൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് കണ്ടുപിടിക്കുന്നത്. എംആര്‍ഐ സ്കാനില്‍ തലച്ചോറ് ചുരുങ്ങുന്നതായി കണ്ടെത്തി. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ അഞ്ച് വരെ കനകലത ഐസിയുവില്‍ ആയിരുന്നു. ‘ഭക്ഷണം കഴിക്കാതായതോടെ ലിക്വിഡ് ഫുഡാണ് കൊടുക്കുന്നത്. ഡയപ്പര്‍ വേണ്ടി വരുന്നെന്നും ശരീരം തീരെ മെലിഞ്ഞ് ആളെ മനസ്സിലാകാത്ത രൂപമായി മാറി’- വിജയമ്മ വ്യക്തമാക്കി.

പതിനാറു വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ കനകലത വിവാഹമോചനം നേടിയിരുന്നു. നടിക്ക് കുട്ടികളില്ല. വിജയമ്മയും സഹോദരന്റെ മകനുമാണ് സഹായത്തിനുള്ളത്.

shortlink

Post Your Comments


Back to top button