മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന നടി കനകലത മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ കനകലതയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. കഷ്ടപ്പാടിന്റെയും പ്രതിസന്ധിയുടെയും ജീവിത കാലത്തെക്കുറിച്ചു മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ് താരം.
”നിരവധി വാടകവീടുകളില്‍ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ച എനിക്ക് സ്വന്തമായി ഒരു വീട് വലിയ സ്വപ്നമായിരുന്നു. അങ്ങനെ 9 വര്‍ഷം മുന്‍പ് മലയിന്‍കീഴ് 3.5 സെന്റ് സ്ഥലം ഞാന്‍ വാങ്ങി. കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ സമ്ബാദ്യവുമായി വീടുപണി തുടങ്ങി. അവസാനംപണി പൂര്‍ത്തിയാക്കാന്‍ 3 ലക്ഷം കൂടി വേണ്ട സന്ദര്‍ഭമെത്തി. അന്ന് എന്റെ അവസ്ഥ കണ്ട് സഹായിച്ചത് കലാഭവന്‍ മണിയും ഇന്ദ്രന്‍സുമായിരുന്നു. എന്നും ആ സ്മരണ എന്റെ ജീവിതത്തിലുണ്ടാകും. കഴിഞ്ഞ 38 വര്‍ഷത്തില്‍ 360 സിനിമകളില്‍ അഭിനയിച്ചു. അതില്‍ 30 തമിഴ് സിനിമകളുമുണ്ട്. സിനിമകള്‍ കൂടുതല്‍ ലഭിക്കുന്നതുകൊണ്ട് ഇപ്പോള്‍ മിനിസ്‌ക്രീനില്‍ ഒരിടവേള എടുത്തിരിക്കുകയാണ്. പക്ഷേ ഈ കൊറോണക്കാലം ഞങ്ങളെപ്പോലെയുള്ള ആര്‍ട്ടിസ്റ്റുകള്‍ക്കാണ് ഏറ്റവും പ്രഹരമായത്. എട്ടു മാസമാണ് പണിയില്ലാതെ ഞാന്‍ വീട്ടിലിരുന്നത്. കഴിഞ്ഞ മാസം മുതലാണ് വീണ്ടും ഷൂട്ടിങ് പുനരാരംഭിച്ചത്.” കനകലത പറഞ്ഞു
Post Your Comments