KeralaLatest News

ഇടുക്കിയിൽ കോൺ​ഗ്രസ് നേതാവ് ആത്മഹത്യ ചെയ്തു; മൃതദേഹം കണ്ടെത്തിയത് വീടിന് സമീപത്തെ ഗോഡൗണിൽ

മൂലമറ്റം: ഇടുക്കിയിൽ കോൺ​ഗ്രസ് നേതാവ് ആത്മഹത്യ ചെയ്തു. അറക്കുളം പഞ്ചായത്തംഗവും അറക്കുളം സർവീസ് സഹകരണബാങ്ക് ചെയർമാനായിരുന്ന ടോമി സെബാസ്റ്റ്യൻ(56) ആണ് മരിച്ചത്. വീടിന് സമീപത്തെ ഗോഡൗണിലാണ് ഇന്നുരാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ജീവനൊടുക്കാനുള്ള കാരണത്തെ കുറിച്ച് വ്യക്തത വന്നിട്ടില്ല. മൂലമറ്റം ഹൈസ്‌കൂൾ ജങ്ഷനിൽ കിഴക്കേക്കര കോളനിയിലാണ് ടോമി താമസിക്കുന്നത്. വീടിന് സമീപം തന്നെയാണ് റബർ ഡീലറായ ഇദ്ദേഹത്തിന്റെ ഗോഡൗൺ. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായിരുന്നു. കാഞ്ഞാർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button